04:10am 20 October 2026
NEWS
കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണം- കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍
01/02/2025  05:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണം- കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍

കൊച്ചി : കേരളത്തിലെ ജലകൃഷി മേഖലനേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള അക്വാഫാര്‍മേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംഘടന സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജലകൃഷി മേഖലയിലെ കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടുകള്‍ ഉണ്ടാവാത്ത സാഹചര്യത്തില്‍ ചെമ്മീന്‍, മത്സ്യ, കല്ലുമ്മക്കായ കര്‍ഷകര്‍ ഫെബ്രുവരി 19, 20 തീയ്യതികളില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ ഫെഡറേഷന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്‍  ശ്രി ടി.പുരുഷോ ത്തമൻ ഉദ്ഘാടനം ചെയ്തു അഡ്വ: സുനിൽ ഹരിന്ദിൻ(  കേരള കർഷക സംഘം ) കെ.ജെ. ജോസഫ് ( കര്‍ഷകകോണ്‍ഗ്രസ്) മനോജ് ഇഞ്ചിയൂർ ( കര്‍ഷമോര്‍ച്ച) കെ.എ.എഫ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. എക്സ് സെബാസ്റ്റ്യന്‍ പി.ആർ രാധാകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img