
എറണാകുളം ലൂർദ് ആശുപത്രിയും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രൊസ്റ്റേറ്റ് കാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിൽ യൂറോളജി വിഭാഗം മേധാവി ഡോ. എച്ച് കൃഷ്ണമൂർത്തി സംസാരിക്കുന്നു.
കൊച്ചി :എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും എറണാകുളം ലൂർദ് ആശുപത്രിയും സംയുക്തമായി പ്രോസ്സ്റ്റേറ്റ് കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ എറണാകുളം ലൂർദ് ആശുപത്രി യൂറോളജി വിഭാഗം മേധാവി ഡോ. എച്ച് കൃഷ്ണമൂർത്തി പുരുഷ സ്വയം സഹായ സംഘങ്ങൾക്കായി പ്രൊസ്റ്റേറ്റ് കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു. പുരുഷന്മാരിൽ സാധരണയായി കണ്ടു വരുന്ന പ്രൊസ്റ്റേറ്റ് കാൻസർ, അവയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സമയബന്ധിത പരിശോധനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് സംസാരിച്ചു. എറണാകുളം സിദ്ധി സദൻ ലൂർദ്ദ്സ് കോളേജ് ഓഫ് നഴ്സിംഗ് വിഭാഗം വിദ്യാർത്ഥികൾ വിവിധ തരം കാൻസറിനെ കുറിച്ചും , പ്രതിരോധ മാർഗ്ഗങ്ങളെ ആസ്പദമാക്കിയുള്ള സ്കിറ്റും അവതരിപ്പിച്ചു. ഇ. എസ്. എസ്. എസ് ഡയറക്ടർ ഫാ.ആന്റണി സിജൻ മണുവേലി പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തേവര ഫീനിക്സ് പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് ടെൻസൻ, നീറിക്കോട് ഫൈവ് സ്റ്റാർ ഫെഡറേഷൻ പ്രസിഡൻ്റ് ജോബി എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








