08:22pm 29 May 2026
NEWS
കൊച്ചിയുടെ സമഗ്ര വികസനം ഒൻപത് മുൻഗണനാ പദ്ധതികളുടെ പ്രൊപ്പോസൽ മുഖ്യമന്ത്രിക്ക് കൈമാറി
29/05/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയുടെ സമഗ്ര വികസനം ഒൻപത് മുൻഗണനാ പദ്ധതികളുടെ പ്രൊപ്പോസൽ മുഖ്യമന്ത്രിക്ക് കൈമാറി

കൊച്ചി: കൊച്ചി നഗരസഭയുടെ സുസ്ഥിര വികസനവും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള ഒൻപത് മുൻഗണനാ പദ്ധതികളുടെ സമഗ്ര പ്രൊപ്പോസൽ  മുഖ്യമന്ത്രിക്ക് കൈമാറി. ഹൈബി ഈഡൻ എംപിയുടെ സാന്നിധ്യത്തിൽ മേയർ അഡ്വ. വി. കെ. മിനിമോളുടെയും വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും  നഗരസഭ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. എം.എൽ.എമാരായ ടി. ജെ. വിനോദ്, ഉമ തോമസ്, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്  എന്നിവരും സന്നിഹിതരായിരുന്നു. 

നഗരം നേരിടുന്ന ഗതാഗതക്കുരുക്ക്, കുടിവെള്ള ക്ഷാമം, മാലിന്യപ്രതിസന്ധി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം കാണുകയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. നഗരത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള തമ്മനം-പുല്ലേപ്പടി റോഡ്, പുതിയ പാലം ഉൾപ്പെടുന്ന ഗോശ്രീ-മാമംഗലം റോഡ്, പള്ളുരുത്തി 40 ഫീറ്റ് റോഡ്, അറ്റ്ലാന്റിസ് ROB, മട്ടാഞ്ചേരി Halt ROB എന്നീ ഗതാഗത വികസന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, പടിഞ്ഞാറൻ കൊച്ചിയുൾപ്പെടെയുള്ള മേഖലകൾക്കായുള്ള 190 MLD കുടിവെള്ള പദ്ധതിയും തമ്മനം ജലസംഭരണിയും, ബ്രഹ്മപുരം കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് ആൻഡ് വേസ്റ്റ്-ടു-എനർജി പദ്ധതി, വെള്ളപ്പൊക്ക പ്രതിരോധത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായുള്ള വേമ്പനാട് കായൽ പുനരുജ്ജീവന മിഷൻ, കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ഇന്ദിര കാൻ്റീൻ പദ്ധതി എന്നിവയും ഈ സമഗ്ര പാക്കേജിന്റെ ഭാഗമാണ്. ഈ മുൻഗണനാ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ ഭൂമിയേറ്റെടുക്കൽ അനുമതികളും, ഒറ്റത്തവണ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സർക്കാരിന്റെ പ്രത്യേക പിന്തുണയും ലഭ്യമാക്കണമെന്ന് സംഘം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img