09:00am 09 November 2026
NEWS
"അംബേദ്കർ ദർശ്ശനങ്ങളുടെ പ്രചാരണം കാലഘട്ടത്തിൻ്റെ ആവശ്യം. " മുഹമ്മദ് ഷിയാസ്.
16/04/2025  11:34 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അംബേദ്കർ ദർശ്ശനങ്ങളുടെ പ്രചാരണം   കാലഘട്ടത്തിൻ്റെ ആവശ്യം.     മുഹമ്മദ് ഷിയാസ്


   കൊച്ചി:   ഭാരതീയ ദലിത് കോൺഗ്രസ്സ്  എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി  ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  134-ാമത്  അബേദ്കർ ജന്മദിന ആഘോഷങ്ങളുടെ  ഉൽഘാടന കർമ്മം  ഡി.സി.സി പ്രസിഡൻ്റ്   ശ്രീ.  മുഹമ്മദ് ഷിയാസ്  നിർവ്വഹിച്ചു.  രാജ്യം  അതിഗുരുതരമായ ജാതിവിവേചനത്തിൻ്റേയും    വർഗ്ഗീയ ധ്രുവീകരണത്തിൻ്റേയും പിടിയിലമരുന്ന ഈ  കാലഘട്ടത്തിൽ  അംബേദ്കർ ദർശ്ശനങ്ങളുടെ പ്രചാരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന്  ജന്മദിന സന്ദേശത്തിൽ ശ്രീ മുഹമ്മദ് ഷിയാസ്  പറഞ്ഞു.   ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ്  ശ്രീ.  എൻ.കെ.  അനിൽകുമാർ  അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ' ലോയേഴ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ്  അഡ്വ :  പി.കെ. അബ്ദുൾ റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.  ചടങ്ങിൽ, സി.എ.ജി.മുൻ ഉന്നത ഉദ്യോഗസ്ഥൻ   ഹേംരാജ് ദിവാകർ , ശ്രീമതി.  രജനി ദിവാകർ  മുഖ്യ അഥിധികളായിരുന്നു.  ഡി.സി.സി  ജനറൽ  സെക്രട്ടി  സേവ്യർതായങ്കരി , വി.കെ. തങ്കരാജ്,  ടി.എ.  സുബ്രമണ്യൻ, ടി.കെ.  പ്രഭാകരൻ , നോർമൻ ജോസഫ് ' ,  കെ.കെ.  സുരേഷ് ബാബു , സി.സി. ചന്ദ്രൻ ,  എൻ.കെ. ശിവദാസ്   എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img