NEWS
പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണംനൽകി
09/02/2026 11:29 AM IST
nila

ദോഹ : ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണംനൽകി. ആദ്യകാല പ്രവാസത്തിൻ്റെ നാൾവഴികളും, അവയൊക്കെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും തൻ്റെ പ്രസംഗത്തിൽ അടിവരയിട്ടു സൂചിപ്പിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഇത്തരം ചരിത്ര രചനയിൽ സംസ്‌കൃതിക്ക് വലിയ പങ്ക് വഹിക്കുവാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. നജ്മ സംസ്‌കൃതി ഹാളിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്‌കൃതി സെക്രട്ടറി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











