
ദോഹ: മെയ് 20 മുതൽ 22 വരെ ഫെയർമോണ്ട് ദോഹ ഹോട്ടലിൽ നടക്കുന്ന ഖത്തർ സാമ്പത്തിക ഫോറത്തിന്റെ അഞ്ചാം പതിപ്പിൽ രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് മേധാവികളും, നയരൂപീകരണ വിദഗ്ധരും, ബിസിനസ്സ് നേതാക്കളും, ആഗോള സിഇഒമാരും അടങ്ങുന്ന എലൈറ്റ് ഗ്രൂപ്പ് പങ്കാളിത്തം വഹിക്കും.
2030 ലേക്കുള്ള വഴി: ആഗോള സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നു എന്നപ്രമേയത്തിൽ നടക്കുന്ന ഖത്തർ സാമ്പത്തിക ഫോറത്തിൽ കെബിഡബ്ല്യു വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനും സിഇഒയുമായ പ്രിൻസ് ഖാലിദ് ബിൻ അൽവലീദ് ബിൻ തലാൽ അൽ സൗദ്; അലിഫ് ക്യാപിറ്റലിന്റെ സ്ഥാപകനും സിഇഒയുമായ ഹുദ അൽ ലവാത്തി; ജനറൽ അറ്റ്ലാന്റിക് ചെയർമാനും സിഇഒയുമായ വില്യം ഇ. ഫോർഡ്; വിർജിൻ ഓസ്‌ട്രേലിയയുടെ സിഇഒ ജെയ്ൻ ഹർഡ്‌ലിക്ക; കൊണോകോഫിലിപ്‌സിന്റെ ചെയർമാനും സിഇഒയുമായ റയാൻ എം. ലാൻസ്; ക്യാപിറ്റലാൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ സിഇഒ ചി കുൻ ലീ എന്നിവരുൾപ്പെടെ ധനകാര്യം, സാങ്കേതികവിദ്യ, ഊർജ്ജം, വ്യവസായം എന്നിവയിലെ പ്രമുഖ എക്‌സിക്യൂട്ടീവുകളാണ് പ്രഭാഷണംനിർവഹിക്കുന്നത്.











