12:41pm 13 November 2026
NEWS
തോമസ് കുതിരവട്ടത്തിന് അന്ത്യ നിദ്ര അന്ത്യോപചാരമർപ്പിക്കാൻ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരുടെ നിര
15/01/2026  01:44 PM IST
nila
തോമസ് കുതിരവട്ടത്തിന് അന്ത്യ നിദ്ര അന്ത്യോപചാരമർപ്പിക്കാൻ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരുടെ നിര

ചെങ്ങന്നൂർ: കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും
മുൻ രാജ്യസഭാംഗവും നാട്ടുകാരുടെ പ്രിയപ്പെട്ട  ബേബിച്ചനെന്ന തോമസ് കുതിരവട്ടത്തിന് നാട് വിടനൽകി. ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർ മികത്വം വഹിച്ചു.
​രാഷ്ട്രീയ വ്യത്യാസമന്യേ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ കല്ലിശേരിയിലെ വീട്ടിലെത്തിയിരുന്നു. മന്ത്രിമാരായ , സജി ചെറിയാൻ, റോഷി അഗസ്റ്റിൻ , ബിനോയി വിശ്വം (സിപിഐ സംസ്ഥാന സെക്രട്ടറി), എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ് എന്നിവരും മോൻസ് ജോസഫ്, മാത്യു ടി. തോമസ്, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ തുടങ്ങിയ എംഎൽഎമാരും 
​മുൻ മന്ത്രിമാരായ
 പി.ജെ. ജോസഫ്,
അനൂപ് ജേക്കബ്, മുൻ ചീഫ് വിപ്പ്
 ഡോ. കെ.സി. ജോസഫ്, മുൻ എം.പി സുരേഷ് കുറുപ്പ്, മുൻ എം എൽ എമാരായ പി.സി. ജോസഫ്, ശോഭന ജോർജ്, ജോസഫ് എം. പുതുശേരി, എം. സ്വരാജ്, ജോർജ് ജെ. മാത്യു, കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് അഡ്വ. ജേക്കബ് ഏബ്രഹാം തുടങ്ങിയവരും
 വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
​​രാഷ്ട്രീയ നേതാക്കൾക്ക് പുറമെ വിവിധ സഭകളുടെ അധ്യക്ഷന്മാരും മെത്രാപ്പോലീത്തമാരും അദ്ദേഹത്തെ അവസാനമായി കാണാനെത്തി.
​കർദിനാർ ബസേലിയോസ്‌ ക്ലീമിസ് കാതോലിക്കാ ബാവാ (മലങ്കര സുറിയാനി കത്തോലിക്കാ സഭ)
​ശാമൂവേൽ മാർ ഐറിനിയോസ്, മാത്യൂസ് മാർ പോളികാർപ്പസ് (മലങ്കര സുറിയാനി കത്തോലിക്ക സഭ)
​യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ
മെത്രാപ്പോലീത്ത (മാർത്തോമ്മ സഭ)
​ഡോ. മാത്യൂസ് മാർ തിമത്തിയോസ്, ജോഷ്വാ മാർ നിക്കോമിദിയോസ് (ഓർത്തഡോക്സ് സഭ)
തുടങ്ങിയവർ ആദരമർപ്പിച്ചു. ജസ്റ്റിസ് ബെഞ്ചമിൻ കോശിയും ചടങ്ങുകളിൽ സംബന്ധിച്ചു.
​ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹത്തിൽ പൊതുദർശന വേളയിൽ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരമർപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് വിലാപയാത്രയായി ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക് കൊണ്ടുപോയി. രാഷ്ട്രീയ-ആത്മീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖരും നാനാജാതി മതസ്ഥരും വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയിരുന്നു.
​ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരധ്യായം എഴുതിച്ചേർത്ത നേതാവായിരുന്നു തോമസ് കുതിരവട്ടം. വിമോചന സമരത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന് പാർലമെന്ററി രംഗത്തും സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കല്ലിശേരിയുടെ പ്രിയപ്പെട്ട ബേബിച്ചായ നായി  എന്നും ഓർമിക്കപ്പെടും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img