
അഴിമതിക്കെതിരെ വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിജിലൻസ് കമാൻഡോ ഇനിഷ്യേറ്റീവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജൂലൈ 29 ന് നിര്‍വ്വഹിക്കും. അഴിമതി രഹിതവും സുതാര്യവുമായ ഒരു കേരളത്തെ വാർത്തെടുക്കാനുള്ള സർക്കാരിൻ്റെ നവീന പദ്ധതിയാണ് പ്രോജക്റ്റ് സീറോ.യുവജനങ്ങളെ അഴിമതിക്കെതിരായി പോരാടുന്ന അംബാസിഡർമാരായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി "വിജിലന്‍സ് കമാന്‍ഡോസ്" ബാഡ്ജുകളുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിക്കും. ശ്രീകാര്യം ലൊയോള സ്കൂളിൽ രാവിലെ 11 ന് നടക്കുന്നചടങ്ങിൽആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കും. കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.സുപ്രസിദ്ധ ചലച്ചിത്രതാരം നിവിന്‍ പോളി അഴിമതിക്കെതിരായ പ്രതിജ്ഞ യുവാക്കള്‍ക്ക് ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണറുടെ സെക്രട്ടറി ഡോ. കെ വാസുകി മുഖ്യാതിഥിയാകും.ഡി.ജി.പി യും വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം പദ്ധതി വിശദീകരണം നടത്തും.
ലൊയോള ഇന്‍സ്റ്റിറ്റ്യൂഷന്‍ മനേജര്‍ ഫാ. സണ്ണി കുന്നപ്പള്ളില്‍ എസ്.ജെ, ലൊയോള സ്കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. ഡോ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ, ലൊയോള കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രകാശ് പിള്ളൈ, ലൊയോള സി.ബി.എസ്.ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റംലറ്റ് തോമസ് എസ്.ജെ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
ചടങ്ങിന് വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഐ.ജി.പിയുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി തോംസണ്‍ ജോസ് സ്വാഗതവും വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആര്‍ ജ്യോതിഷ് കുമാര്‍ നന്ദിയും പറയും.
Photo Courtesy - Google









