
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഹെഷൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെയും പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗൽ) പങ്കാളിത്തത്തോടെയും നടക്കുന്ന ഖത്തറിലെ ഏറ്റവും വലുതും പ്രമുഖവുമായ നിർമ്മാണ സാമഗ്രികൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ വ്യാപാര പ്രദർശനമായ പ്രോജക്ട് ഖത്തറിന്റെ 21-ാമത് പതിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതിവാർത്താ സമ്മേളനത്തിൽ അറീയിച്ചു.ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി)
മെയ് 26 മുതൽ 29 വരെനടക്കുന്ന പ്രോജക്ട് ഖത്തറിന്റെ 21-ാമത് പതിപ്പിൽ 200 ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികൾ പങ്കെടുക്കും.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളും ഖത്തറിന്റെ വികസന, അടിസ്ഥാന സൗകര്യ പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രമുഖ സ്വകാര്യ മേഖലയിലെ കമ്പനികളുംപങ്കാളിത്തം വഹിക്കും.











