08:10am 23 September 2026
NEWS
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പോസ്റ്റിട്ട പൊളിറ്റിക്സ് അധ്യാപകൻ അറസ്റ്റിൽ
18/05/2025  05:44 PM IST
nila
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പോസ്റ്റിട്ട പൊളിറ്റിക്സ് അധ്യാപകൻ അറസ്റ്റിൽ

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട പൊളിറ്റിക്സ് അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ സർവകലാശാലയായ അശോക സർവകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗത്തിന്റെ തലവൻ അലി ഖാൻ മഹ്മൂദാബാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി യുവമോർച്ച നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ വസതിയിൽ നിന്നും പൊലീസ് അലി ഖാൻ മഹ്മൂദാബാദിനെ പിടികൂടിയത്. 

മേയ് എട്ടിനാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അലി ഖാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചത്. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വനിതാ ഓഫിസർമാരായ കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരെ ഉൾപ്പെടുത്തിയതിനെ കുറിച്ചായിരുന്നു കുറിപ്പ്. വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ നടപടി മികച്ച മാതൃകയാണെങ്കിലും വലതുപക്ഷ നിരീക്ഷകർ കേണൽ സോഫിയയെ ആഘോഷിക്കുന്നത് കാപട്യമാണെന്നായിരുന്നു അലി ഖാന്റെ വിമർശനം.

അലി ഖാന്റെ പരാമർശത്തിനെതിരെ ഹരിയാന സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മേയ് 15 ന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ‌ അലി ഖാൻ 15 ന് ഹാജരായിരുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img