09:11pm 11 November 2026
NEWS
പ്രൊഫ എം കെ സാനു അനുസ്മരണം നടത്തി : ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് )
06/08/2025  03:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ എം കെ സാനു അനുസ്മരണം നടത്തി :  ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് )

കൊച്ചി : പ്രൊഫ എം കെ സാനുവിന് ആദരമർപ്പിച്ച്  ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാഹിത്യരംഗത്തും സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചതുപോലെ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സാനുമാഷ് നടത്തിയിട്ടുള്ള സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന്  യോഗം അനുസ്മരിച്ചു. ജില്ലാ ചെയർമാൻ ഡോ  അനിൽകുമാർ ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാധ്യമ പ്രവർത്തകനും വർക്കിംഗ് ചെയർമാനുമായ ഷാജി ഇടപ്പളളി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദുമോൾ പി എസ്, ജില്ലാ ജനറൽ സെക്രട്ടറി നാസർ വി എച്ച്, വൈസ് ചെയർപേഴ്സൺ  ജെൻസി  എം ജെ , ട്രഷറർ  എ എ സുധീർ  എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img