
കൊച്ചി: പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കേരളത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി തോമസ് പറഞ്ഞു.തൊഴിലിടങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ, മുതിർന്ന പത്രപ്രവർത്തകർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സർക്കാരുകളുടെ ഉദാരമായ നിലപാടുകൾ ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ പരമാവധി ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം എറണാകുളം പ്രസ്സ്ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.കെ ഗോപാലൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽസെക്രട്ടറി വി.ആർ രാജ്മോഹൻ, മുതിർന്ന നേതാക്കളായ കെ.ജിജ്യോതിർഘോഷ്, എം.എച്ഛ്.എം അഷ്റഫ്, എൻ ബാലകൃഷ്ണൻ, വി.വി വേണുഗോപാൽ, പി. പി മാത്യു, രാമഭദ്രൻ പിള്ള, എം.എൻ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി അബ്ദുല്ല മട്ടാഞ്ചേരി സ്വാഗതവും ട്രഷറർ റോബർട്ട് ലിവരോ നന്ദിയും പറഞ്ഞു.
Photo Courtesy - Google








