03:44am 11 November 2026
NEWS
പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിനെ ധരിപ്പിക്കും പ്രൊഫ. കെ.വി തോമസ്
10/08/2025  12:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിനെ ധരിപ്പിക്കും പ്രൊഫ. കെ.വി തോമസ്

കൊച്ചി: പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കേരളത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി തോമസ് പറഞ്ഞു.തൊഴിലിടങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ, മുതിർന്ന പത്രപ്രവർത്തകർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സർക്കാരുകളുടെ ഉദാരമായ നിലപാടുകൾ ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ പരമാവധി ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം എറണാകുളം പ്രസ്സ്ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.കെ ഗോപാലൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽസെക്രട്ടറി വി.ആർ രാജ്‌മോഹൻ, മുതിർന്ന നേതാക്കളായ കെ.ജിജ്യോതിർഘോഷ്, എം.എച്ഛ്.എം അഷ്‌റഫ്‌, എൻ ബാലകൃഷ്ണൻ, വി.വി വേണുഗോപാൽ, പി. പി മാത്യു, രാമഭദ്രൻ പിള്ള, എം.എൻ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി അബ്ദുല്ല മട്ടാഞ്ചേരി സ്വാഗതവും ട്രഷറർ റോബർട്ട് ലിവരോ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img