03:02pm 10 November 2026
NEWS
ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും പ്രൊഫ. കെ.വി തോമസ്.
15/07/2025  05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
 ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും പ്രൊഫ. കെ.വി തോമസ്.

ന്യൂഡൽഹി:  കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം  ഉടൻ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.  കെ.വി തോമസ്. 

ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 11 ന് വിന്നിപെഗിലെ ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റിനും മറ്റ് ആവശ്യ രേഖകൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക്  അപേക്ഷ നൽകിയിട്ടുണ്ടെന്നും രേഖകൾ അടുത്ത ദിവസം തന്നെ ലഭിക്കുമെന്ന്  ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ  ഇന്ന്  (15/07/2025) പ്രൊഫ.കെ.വി. തോമസിനെ അറിയിച്ചു.

രേഖകൾ കിട്ടുന്ന മുറയ്ക്ക് മൃതദേഹം വിന്നിപെഗിൽ നിന്ന് ടൊറന്റോയിലേക്ക് വിമാനമാർഗ്ഗം കൊണ്ടുപോകും. തുടർന്ന്   ടൊറന്റോയിൽ നിന്ന് മൃതദേഹം കേരളത്തിലേക്ക് നേരിട്ട്  എത്തിക്കുന്നതിനായി ടൊറന്റോയിലെ ഫ്യൂണറൽ ഹോമിൽ നിന്നുള്ള രേഖകളും എത്രയും വേഗം ശരിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും  കോൺസുലേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img