NEWS
ചെന്നിത്തല മത്സ്യതൊഴിലാളികളെ അപമാനിക്കുന്നു പ്രൊഫ. കെവി തോമസ്
30/03/2026 05:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: പ്രളയദുരന്ത നാളുകളിൽ സ്വന്തം ജീവൻ മറന്ന് കേരളത്തിന്റെ രക്ഷകരായ മത്സ്യ തൊഴിലാളി വിഭാഗത്തെ രമേശ് ചെന്നിത്തല അപമാനിക്കുകയാണെന്ന് പ്രൊഫ. കെവി തോമസ്.
ഞാൻ മത്സ്യതൊഴിലാളി വിഭാഗത്തിൽ നിന്നുള്ളയാളാണെന്നും ചെന്നിത്തല തിരുതത്തോമ എന്ന് വിളിച്ചത് അപമാനമായി കാണുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മത്സ്യ തൊഴിലാളികൾ അധമരാണെന്ന് രമേശ് ചെന്നിത്തലക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ജാതിബോധം കൊണ്ടാണ്
കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ കുപ്പായം തയ്ച്ചുവെച്ചൊരാളിൽ നിന്നാണ് ഒരു സമൂഹത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവനയുണ്ടായത്.
ഇത് നാനാത്വത്തിൽ ഏകത്വം എന്ന് വിശ്യസിക്കുന്ന മതനിരപേക്ഷ കേരളം വെച്ചു പൊറുപ്പിക്കുകയില്ലെന്നും തെരഞ്ഞെടുപ്പിൽ ജനം ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








