കൊച്ചി: പത്ത് വർഷം കൊണ്ട് രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി കേരളത്തെ വളർത്തിയെടുത്ത പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി അപരാജിത മുന്നേറ്റമാണ് നടത്തി വരുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ശശിതരൂരിന് ബോധ്യമായിയെന്ന് പ്രൊഫ. കെവി തോമസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിനെ വിമർശിച്ചു കൊണ്ട് തരൂർ നടത്തിയ പ്രസംഗം ഇതിന് തെളിവാണെന്ന് പ്രസ്താവനയിൽ കെവി തോമസ് പറഞ്ഞു
തരൂരിന്റെ ബോധ്യം കേരളത്തിൽ കോൺഗ്രസിന്റെ പല നേതാക്കൾക്കുമുണ്ടെന്നും തെരഞ്ഞടുപ്പ് കഴിയുമ്പോൾ അവരത് പുറത്ത് പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
സ്ത്രീ സമൂഹത്തോടുള്ള കരുതൽ എത്രത്തോളമെന്ന് കോൺഗ്രസിന്റെ സ്ഥാനാർഥി ലിസ്റ്റ് പുറത്ത് വന്നപ്പോഴാണ് തരൂരിന് പോലും ബോധ്യമായത്
അദ്ദേഹത്തിന്റെ പാർലിമെന്ററി മണ്ഡലത്തിൽപ്പോലും ആരെയാണ് നിശ്ചയിച്ചതെന്ന് പാവം തരൂർവരെ അറിഞ്ഞില്ല
സ്ത്രീ ശാക്തീകരണത്തിന് മുന്നിൽ നിന്ന ഇന്ദിരാജിയെയും പ്രതിസന്ധിഘട്ടത്തിൽ കോൺഗ്രസിനെ നയിച്ച സോണിയാജിയേയും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കിയപ്പോൾ മറന്നു.
മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട് തമ്മിലടിച്ചു വരുന്ന ഏതാനും നേതാക്കൾ വനിതകളെ അവഗണിച്ചും അപമാനിച്ചും ആർത്തിപൂണ്ട് തട്ടിക്കൂട്ടിയ ലിസ്റ്റിനെതിരെ പരസ്യമായി തരൂരിന് വരെ പ്രതികരിക്കേണ്ടി വന്നത് കോൺഗ്രസിന്റെ ദൗർബല്യമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ കാളകൾ വലിക്കുന്ന വണ്ടിയാണ് പിണറായി വിജയൻ നയിക്കുന്ന സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ നോക്കുന്നത്.








