
കൊച്ചി: ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' നടത്തിപ്പിലെ കുറ്റവാളികളെ പുറത്താക്കുന്നതിൽ ഇന്ത്യൻ യുവത വിജയിച്ചു.23 ലക്ഷം കുട്ടികൾ എഴുതിയ പരീക്ഷയുടെ പേപ്പറുകൾ ചോർന്ന സംഭവം സമാനതകളില്ലാത്ത കുറ്റകൃത്യമാണ്.ഇതേ തുടർന്ന് നിരവധി വിദ്യാർത്ഥികൾ ജീവനൊടുക്കിയത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു ജന്തർ മന്ദരിൽ യുവജനങ്ങൾ നടത്തിവന്ന സമരം സ്വതന്ത്ര ഇന്ത്യ കണ്ട ഐതിഹാസിക ചരിത്രമാണ് രചിച്ചത് ഇന്ത്യൻ യുവത്വത്തെ പാറ്റകളായി എഴുതി തള്ളിയവർക്കുള്ള ശക്തമായ മറുപടികൂടിയാണ് കേന്ദ്രമന്ത്രിയുടെ രാജിയിലൂടെ അവർ നൽകിയത്.
മർക്കടമുഷ്ഠിയിലൂടെ പ്രക്ഷോഭകരെ അടിച്ചമർത്താൻ ഭരണകൂടം നടത്തിവന്ന ക്രൂരതകളെ അസാമാന്യമായ കരളുറപ്പോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് കുട്ടികൾ നേരിട്ടത് ഭരണകൂടത്തെ തിരുത്തിയ കുട്ടികളുടെ ഈ പ്രക്ഷോഭം ഒരു മുന്നറിയിപ്പായി കണ്ട് പ്രശ്നങ്ങൾ പരിഹരിച്ചു പോയാൽ മാത്രമേ സർക്കാരിന് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ.പൊരുതി നേടിയ വിദ്യാർത്ഥികളെ ആഹ്ലാദത്തോടെ അഭിവാദ്യം ചെയ്യുന്നു.
Photo Courtesy - Google







