01:44pm 10 November 2026
NEWS
പ്രൊഫ. കുരുവിള ജോസഫ് ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ട് പ്രോ വൈസ് ചാൻസിലർ
09/07/2025  08:06 PM IST
സണ്ണി ലുക്കോസ്
പ്രൊഫ. കുരുവിള ജോസഫ് ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ട് പ്രോ വൈസ് ചാൻസിലർ

കേന്ദ്ര ബഹിരാകാശവകുപ്പിനു കീഴിലുള്ള കല്‌പിത സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  സ്പേസ്  സയൻസ് & ടെക്നോളജിയുടെ പ്രോ. വൈസ് ചാർസലർ ആയി ഡോ. കുരു വിള ജോസഫ് നിയമിതനായി. ബഹിരാകാശ ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലുമുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി സമർപ്പിതമായ ഏഷ്യയിലെ ആദ്യ സർവ്വകലാശാലയാണ് ഐ ഐ എസ് റ്റി. ഈ സ്ഥാപനത്തിൽ രജിസ്റ്റാറും ഡീനുമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പോളിമർ നാനോ ടെക്നോളജി രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും മികച്ച അക്കാഡമിഷ്യനുമാണ്. 250-ൽപരം അന്തർദേശീയ ജേർണലുകളിലെ പ്രസിദ്ധീക രണങ്ങളും 9 ബുക്കുകളും നിരവധി പേറ്റൻ്റുകളും മറ്റ് ഒട്ടനവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന്റെ ഗവേഷണ നേട്ടങ്ങളിൽപ്പെടുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി കഴിഞ്ഞ 5 വർഷം ഇദ്ദേഹത്തിൻ്റെ പേര് ലൈഫ്‌ടൈം അച്ചീവ്മെൻ്റ് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.അക്കാദമികം, ഗവേഷണം എന്നിവയിലുടനീളം നടത്തിയ സംഭാവനകൾക്കൊപ്പം ദേശീയ, അന്തർദേശീയ ഉന്നതസമിതികളിൽ അംഗമായി ശാസ്ത്രവും വിദ്യാഭ്യാസവും സംബന്ധിച്ച് നയങ്ങളിലുണ്ടായ മാറ്റങ്ങളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.കോട്ടയം തെള്ളകം സ്വദേശിയാണ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img