
ന്യൂഡല്‍ഡി: പുതിയ കേന്ദ്ര ബജറ്റ് വരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് കര്‍ത്തവ്യഭവനില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഈ മാസം പത്താം തീയതി നടന്ന പ്രീബജറ്റ് കണ്‍സ്പറ്റേഷന്‍ സന്ദര്‍ഭത്തില്‍ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉന്നയിച്ച വിിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്.. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദേശീയപാത നിര്‍മാണത്തിനായി സ്ഥലമെടുക്കുന്നതിനായി കേരളം ചെലവഴിച്ച പതിനായിരം കോടി രൂപ തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. ആ തുക സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും സമാന രീതിയില്‍ പണം നല്‍കിയതിനാലാണ് കേരളത്തിന്റേത് താമസിച്ചതെന്നാണ് ധനകാര്യമന്ത്രി അറിയിച്ചു. കേരളമാണ് ദേശീയപാതവികസത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് ഏറ്റവും അധിക തുക ചെലവഴിച്ചത്. ജിഎസ്ടി ഇനത്തില്‍ 8000 കോടി രൂപയുടെ അടുത്ത് തുക റീഇംപേഴ്‌സ്‌മെന്റായി കേരളത്തിനു ലഭിക്കാനുണ്ട്. അതു അനുവദിച്ചു നല്‍കാന്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന് എയിംസ് അനുവധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. കേരളത്തിലെ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ധനസഹായം ലഭ്യമാക്കുന്നത് ബന്ധപ്പെട്ടും ചര്‍ച്ച നടന്നു. മുന്‍കാലങ്ങളില്‍ സംസ്ഥാന ധനമന്ത്രി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് കൂടിക്കാഴ്ചയില്‍ ഉണ്ടായത്.
Photo Courtesy - Google











