
നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയുടെ (എൻ.പി.ഒ.എൽ.) ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ദുവ്വുരു ശേഷാഗിരി അനുസ്മരണ പ്രഭാഷണം നടത്തുന്നു.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇലക്ട്രോണിക്സ് വകുപ്പ്, സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ (STIC), സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (C-SIS) എന്നിവയുടെ സഹകരണത്തോടെ ഇലക്ട്രോണിക്സ് വകുപ്പ് മുൻ മേധാവിയായിരുന്ന പ്രൊഫ. കെ. ജി. നായരുടെ സ്മരണാർത്ഥം അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയുടെ (എൻ.പി.ഒ.എൽ.) ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ദുവ്വുരു ശേഷാഗിരിയാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.
ഇലക്ട്രോണിക്സ് വകുപ്പ് മേധാവി ഡോ. ദീപ്തി ദാസ് കൃഷ്ണ സ്വാഗതം ആശംസിച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. അരുണ്‍ എ. യു. അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ജി. നായരുടെ അക്കാദമിക് സംഭാവനകളെ കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. കുസാറ്റ് മുൻ വൈസ് ചാൻസലർ പ്രൊഫ. ബാബു ജോസഫ്, പ്രശസ്ത സാഹിത്യകാരൻ രാജൻ തുവ്വര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Photo Courtesy - Google








