
മുൻ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. സി. സണ്ണി നാലാമത് ദക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം നടത്തുന്നു. ഡോ. കെ. എൽ നമിത, ഡോ. കെ അഭയചന്ദ്രൻ, ഡോ. ലിന അക്ക മാത്യു, ഡോ. ഗിരീഷ് കുമാർ ജെ., പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി, കാവേരി കൃഷ്ണൻ, അഹമദ് നാസർ എന്നിവര്‍ വേദിയില്‍.
സാംസ്കാരിക ഫെഡറലിസം നടപ്പിലാക്കുന്നതിലൂടെ സമത്വാധിഷ്ഠിത സമൂഹം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് നുവാല്‍സ് മുൻ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. സി. സണ്ണി. നുവാല്‍സ് ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് സംഘടിപ്പിച്ച നാലാമത് ദക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ അരങ്ങേറുന്നത് സംസ്കാരങ്ങളുടെ സംഘർഷമല്ല, മറിച്ച് സംസ്കാരങ്ങളുടെ സംഗമമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യം സാംസ്കാരിക ബഹുസ്വരതയാണ് പാലിക്കുന്നതെന്ന് എന്നും അദ്ദേഹം വ്യക്തമാക്കി.
ദാക്ഷായണി വേലായുധൻ ബി. ആർ. അംബേദ്കറുമായി പല വിഷയങ്ങളിലും വിയോജിച്ചിരുന്നുവെങ്കിലും അദ്ദേഹത്തോട് ആദരവ് പുലർത്തിയിരുന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത നുവാല്‍സ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി അനുസ്മരിച്ചു.
ഭരണഘടന കേവലം അടിയന്തര രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിൽ ഒതുങ്ങരുതെന്നും, നീതി, സമത്വം, ജനാധിപത്യം എന്നിവയുടെ ശാശ്വത തത്വങ്ങൾ ഉൾക്കൊള്ളുന്നതാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കേരള കേന്ദ്ര സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് കുമാർ ജെ., ദാക്ഷായണി വേലായുധന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു.
നുവാല്‍സ് രജിസ്ട്രാർ ഡോ. ലിന അക്ക മാത്യു, ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടർ ഡോ. കെ അഭയചന്ദ്രൻ., അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. എൽ നമിത., വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ അഹമദ് നാസർ, കാവേരി കൃഷ്ണൻ എന്നിവരും പ്രസംഗിച്ചു.
Photo Courtesy - Google









