04:43am 13 November 2026
NEWS
രാജ്യത്തിന്റെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു പ്രൊഫ കെ. അരവിന്ദാക്ഷന്‍
02/03/2026  07:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജ്യത്തിന്റെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു പ്രൊഫ കെ. അരവിന്ദാക്ഷന്‍

കൊച്ചി: രാജ്യത്തിന്റെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് മുന്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. അരവിന്ദാക്ഷന്‍. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ ഉയര്‍ത്തിയ ചേരി ചേരാ നയത്തില്‍ രാജ്യം വെള്ളം ചേര്‍ക്കുന്നുവെന്ന് പ്രൊഫ. കെ. അരവിന്ദാക്ഷന്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ കെപിസിസി ആഹ്വാന പ്രകാരം എറണാകുളം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമാധാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്ന ഭരണാധികാരികള്‍ അതില്‍ വീഴ്ച വരുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തൊക്കെ രാജ്യം നേടി എന്നു പറഞ്ഞാലും നെഹ്‌റു മുന്നോട്ടുവച്ച നയങ്ങളാണ് രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ ഉയര്‍ത്തിയത്. ഇന്ന് അത് പാടെ തകര്‍ന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ നയങ്ങള്‍ തീരുമാനിക്കത്തക്ക തരത്തിലേക്ക് അമേരിക്കയും ട്രമ്പും മാറിയെന്നത് വലിയ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ ജയ്‌സണ്‍ ജോസഫ്,  ജനറല്‍ സെക്രട്ടറിമാരായ ബി എ അബ്ദുള്‍ മുത്തലിബ്, എം ആര്‍ അഭിലാഷ്, ഡോമിനിക് പ്രസന്റേഷന്‍, ടോണി ചമ്മിണി, ജോസഫ് ആന്റണി , ജോഷി പള്ളന്‍, മനോജ് മൂത്തേടന്‍, ചാള്‍സ് ഡയസ് , എം പി ശിവദത്തൻ , സി പി ജോയ് , സേവ്യർ തയ്യങ്കേരി , എൻ ആർ ശ്രീകുമാർ , എം ജെ ടോമി , കെ പി ബേബി , പി വി ജോസ് , അബ്ദുൽ ലത്തീഫ് , എം ബി മഹേഷ് കുമാർ , പി വി സജീവൻ , മനു ജേക്കബ് , സിജോ ജോസഫ് , കെ എം കൃഷ്ണലാൽ , വിജു ചൂലക്കൻ , സനൽ നെടിയതറ , തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും, ദീപം തെളിയിക്കുകയും ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img