05:16am 25 May 2026
NEWS
പ്രൊഫ. ആന്റണി ഐസക് അനുസ്മരണം
23/05/2026  04:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ. ആന്റണി ഐസക് അനുസ്മരണം

കൊച്ചി: വിദ്യഭ്യാസ വിചക്ഷണനും സാമ്പത്തിക വിദഗ്ദനുമായിരുന്ന പ്രൊഫ. ആന്റണി ഐസകിന്റെ പത്താം ചരമവാര്‍ഷികം മെയ് 26 ചൊവാഴ്ച ആചരിക്കും.കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം ജിസിഡിഎ ചെയര്‍മാന്‍,കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് പ്രിന്‍സിപ്പല്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്, കെആര്‍എല്‍സിസി പ്രഥമ ട്രഷറര്‍ എന്നീ നിലക
ളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997ല്‍ എറണാകുളം ലോകസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും 5 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.പത്താം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പ്രൊഫ. ആന്റണി ഐസക് ഫൗണ്ടേഷന്‍ മെയ് 26 ചൊവ്വാഴ്ച വൈകിട്ട് 5.30ന് എറണാകുളം ആശീര്‍ ഭവനില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. കേരളഹൈക്കോടതി ജഡ്ജി എ.എ. സിയാദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിക്കും. ഹൈബിഈഡന്‍ എംപി, മുന്‍ മന്ത്രി കെ. ബാബു, ടി.ജെ. വിനോദ് എംഎല്‍എ, വരാപ്പുഴ അതിരൂപത ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മാരായ വി.എക്സ് സെബാസ്റ്റ്യന്‍, സി.ഐ. റഹ്മാന്‍, ഡോ.ശോഭന മൈക്കിള്‍, കെ ആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂസ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി തോമസ്, സെന്റ് പോള്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ഹുസൈന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി ഡോക്ടര്‍ വിക്ടര്‍ ജോര്‍ജ്എന്നിവര്‍ പ്രസംഗിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img