01:21am 08 September 2026
NEWS
സനാതന ധർമ്മത്തിന്റെ നിലനിൽപ്പിന് സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ടത് അനിവാര്യമാണെന്ന് പ്രൊഫ. സരിത അയ്യർ
10/05/2026  08:53 PM IST
nila
സനാതന ധർമ്മത്തിന്റെ നിലനിൽപ്പിന് സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ടത് അനിവാര്യമാണെന്ന് പ്രൊഫ. സരിത അയ്യർ

ചെങ്ങന്നൂർ: സനാതന ധർമ്മത്തിന്റെ നിലനിൽപ്പിന് സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ടത് അനിവാര്യമാണെന്ന് പ്രഭാഷകയും ഏറ്റുമാനൂരപ്പൻ കോളജ് പ്രൊഫസറുമായ സരിത അയ്യർ. ചെങ്ങന്നൂരിൽ ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെ
സംസ്ഥാന പ്രതിനിധി സമ്മേളനം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവർ.
അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി.എൻ. നാരായണ വർമ്മ അദ്ധ്യക്ഷനായിരുന്നു. അമൃതാനന്ദമയി മഠം സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.  സമാജം അഖില ഭാരതീയ അധ്യക്ഷൻ എസ്.ജെ.ആർ. കുമാർ മുഖ്യപ്രഭാഷണം നടത്തി.
മലയരയ മഹാസഭ സംസ്ഥാന സമിതി അംഗം സുബിൻ ബി. അനിരുദ്ധൻ, അയ്യപ്പ സേവാ സമാജം മുൻ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്,  വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തന്ത്രി  തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, സംസ്ഥാന ജന: സെക്രട്ടറി ആർ രാജേഷ്,  ജോ: സെക്രട്ടറി അഡ്വ: ജയൻ ചെറുവള്ളിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ശങ്കർ, സർക്കിങ് പ്രസിഡന്റ് കെ.സി. നരേന്ദ്രൻ, സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥൻ, മാർഗദർശക് എ.ആർ. മോഹനൻ, സംസ്ഥാന ഉപാധ്യക്ഷൻ ലാൽപ്രസാദ് ഭട്ടതിരി  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.