NEWS
വരുന്നത് ജോലിയില്ലാത്ത മനുഷ്യരുടെ ലോകം
29/03/2025 11:20 AM IST
nila

ഭാവിയിൽ മനുഷ്യർക്ക് ആർക്കും ജോലി ചെയ്യേണ്ടി വരില്ലെന്ന് ഇലോൺ മസ്ക്. മനുഷ്യർ ഇന്നുചെയ്യുന്ന എല്ലാ ജോലികളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഏറ്റെടുക്കുമെന്നും അമേരിക്കൻ കോടീശ്വരൻ വ്യക്തമാക്കുന്നു. എഐ മനുഷ്യർക്ക് പകരമാകുമെന്ന് അടുത്ത കാലത്തായി ഉയരുന്ന ആശങ്കയുടെ ആഴം കൂട്ടുന്നതാണ് ടെസ്ല മേധാവിയുടെ വാക്കുകൾ.
പാരീസിൽ നടന്ന വിവാടെക് 2024 കോൺഫറൻസിൽ സംസാരിക്കവെയാണ് മനുഷ്യന്റെ ഭാവി എന്തെന്ന് മസ്ക് ചൂണ്ടിക്കാട്ടിയത്. ഭാവിയിൽ ലോകത്ത് ആർക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നാണ് മസ്ക് പറയുന്നത്. എഐയും റോബോട്ടുകളും മാത്രമായിരിക്കും എല്ലാം ചെയ്യുക. പലരും ജോലി ഒരു ഹോബി എന്ന നിലയിൽ മാത്രമേ ചെയ്യൂ എന്നുമാണ് മസ്കിന്റെ പ്രവചനം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











