08:02pm 07 November 2026
NEWS
പ്രോ എഫ്എക്‌സിന്റെ ഫ്ളാഗ്ഷിപ്പ് എക്സ്പീരിയ ഷോറൂം കൊച്ചിയില്‍ തുടങ്ങി
07/11/2026  07:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രോ എഫ്എക്‌സിന്റെ ഫ്ളാഗ്ഷിപ്പ് എക്സ്പീരിയ ഷോറൂം കൊച്ചിയില്‍ തുടങ്ങി
HIGHLIGHTS

പ്രോ എഫ്എക്‌സിന്റെ ഫ്ളാഗ്ഷിപ്പ് എക്സ്പീരിയ ഷോറൂം ഭീമ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ബി ബിന്ദുമാധവ് നിര്‍വഹിക്കുന്നു. ഭീമ ജ്വല്ലേഴ്‌സ് കോഴിക്കോട് മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രന്‍ കിരണ്‍, പ്രോ എഫ്എക്‌സ് ടെക് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മന്‍മോഹന്‍ ഗണേഷ്, അനുപമ ബി, കെ ഇ എഫ് കണ്‍ട്രി ഹെഡ് രാജീവ് എബ്രഹാം, പ്രൊ എഫ്എക്‌സ് ടെക് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോ കുമാര്‍, പ്രൊ എഫ്എക്‌സ് ടെക് ലിമിറ്റഡ് കണ്‍ട്രി ഹെഡ് റീട്ടയില്‍ സജിത നായര്‍ എന്നിവര്‍ സമീപം

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓഡിയോ വിഷ്വല്‍ സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലൊന്നായ പ്രോ എഫ്എക്‌സ് ടെക് ലിമിറ്റഡിന്റെ കേരളത്തിലെ പുതിയ ഫ്ളാഗ്ഷിപ്പ് ഷോറൂമായ 'പ്രോ എഫ്എക്‌സ് എക്സ്പീരിയ കൊച്ചി' പ്രവര്‍ത്തനം ആരംഭിച്ചു. പ്രീമിയം ശബ്ദസംവിധാനങ്ങള്‍, ദൃശ്യവിനോദ സാങ്കേതികവിദ്യകള്‍, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഒരേ കുടക്കീഴില്‍ പരിചയപ്പെടുത്തുന്ന ഈ അനുഭവകേന്ദ്രം ഉപഭോക്താക്കള്‍ക്ക് നൂതന സാങ്കേതികവിദ്യകള്‍ നേരിട്ട് കണ്ടറിയാനും അനുഭവിക്കാനും അവസരമൊരുക്കും.

ഷേണായീസിന് സമീപം ചിറ്റൂര്‍ റോഡില്‍ പേള്‍ പാലസ് ഹോട്ടലിന് എതിര്‍വശം കോറല്‍ പ്ലാസയിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഭീമ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ബി ബിന്ദുമാധവ് നിര്‍വഹിച്ചു. പ്രോ എഫ്എക്‌സ് ടെക് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മന്‍മോഹന്‍ ഗണേഷ്, ഭീമ ജ്വല്ലേഴ്‌സ് കോഴിക്കോട് മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രന്‍ കിരണ്‍, അനുപമ ബി, കെ ഇ എഫ് കണ്‍ട്രി ഹെഡ് രാജീവ് എബ്രഹാം, പ്രൊ എഫ്എക്‌സ് ടെക് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോ കുമാര്‍, പ്രൊ എഫ്എക്‌സ് ടെക് ലിമിറ്റഡ് കണ്‍ട്രി ഹെഡ് റീട്ടയില്‍ സജിത നായര്‍ എന്നിവര്‍ പങ്കെടുത്തു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച പ്രോ എഫ്എക്‌സ് രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലുടനീളം സാന്നിധ്യമുറപ്പിച്ച സ്ഥാപനമാണ്. അംഗീകൃത പങ്കാളികളും സ്വന്തം ഫ്ളാഗ്ഷിപ്പ് എക്സ്പീരിയ ഷോറൂമുകളും വഴിയാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നത്. 

കമ്പനിയുടെ മൂന്നാമത്തെ എക്സ്പീരിയ കേന്ദ്രമാണ് കൊച്ചിയില്‍ ആരംഭിച്ചത്. വരും മാസങ്ങളില്‍ ചെന്നൈയിലും മുംബൈയിലും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. 

3,500 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന കൊച്ചി എക്സ്പീരിയയില്‍ മൂന്ന് പ്രത്യേക ഹോം തിയേറ്റര്‍ ഡെമോണ്‍സ്‌ട്രേഷന്‍ മുറികള്‍, സ്റ്റീരിയോ ലിസണിങ് ഏരിയ, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള ലോഞ്ച് എന്നിവയുണ്ട്. പേഴ്‌സണല്‍ ഓഡിയോ ഉപകരണങ്ങള്‍, ഹൈഫൈ മ്യൂസിക് സിസ്റ്റങ്ങള്‍, വിവിധ മുറികളിലും ഇടങ്ങളിലുമായി ഉപയോഗിക്കാവുന്ന മള്‍ട്ടിറൂം ഓഡിയോ സംവിധാനങ്ങള്‍, ഹോം സിനിമാ സൊല്യൂഷനുകള്‍ എന്നിവ ഇവിടെ പരിചയപ്പെടാം. പ്രൊജക്ഷന്‍, എല്‍ഇഡി ഡിസ്പ്ലേ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള നൂതന ദൃശ്യസാങ്കേതികവിദ്യകളും വിനോദ സംവിധാനങ്ങള്‍ക്കൊപ്പം വീടിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവുന്ന സ്മാര്‍ട്ട് കണ്‍ട്രോള്‍ സംവിധാനങ്ങളും ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാം.

ഡെനോണ്‍, കെഇഎഫ്, പോള്‍ക് ഓഡിയോ, ജെബിഎല്‍, എസ്വിഎസ്, റെവല്‍, ഡെഫിനിറ്റീവ് ടെക്നോളജി, ഫോസി, പീവി, ക്രെസ്റ്റ് ഓഡിയോ, സോണോഡൈന്‍ തുടങ്ങി 17ഓളം അന്താരാഷ്ട്ര, ഇന്ത്യന്‍ ബ്രാന്‍ഡുകളെയാണ് പ്രോ എഫ്എക്‌സ് പ്രതിനിധീകരിക്കുന്നത്. ആയിരത്തിലധികം ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കമ്പനിയുടെ വിപുലമായ ഉത്പന്നശേഖരം. ഏകദേശം 20,000 രൂപ മുതല്‍ ഒരു കോടി രൂപയിലധികം വിലവരുന്ന ഹൈ-എന്‍ഡ് ഉത്പന്നങ്ങളും സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കളുടെ വീടിന്റെ വിസ്തൃതി, വ്യക്തിഗത അഭിരുചി, ആവശ്യകത, ബജറ്റ് എന്നിവയ്ക്കനുസരിച്ച് അനുയോജ്യമായ സംവിധാനങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന തരത്തിലാണ് കൊച്ചി എക്സ്പീരിയയില്‍ ഉത്പന്നങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img