
ക്രിസ്ത്യൻ ഔട്ട് റീച്ച് ജില്ലാ ശില്പശാല ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി - ക്രൈസ്തവമത വിഭാഗങ്ങൾക്കിടയിൽ ബിജെപി അനുകുല വികാരം അതി ശക്തമാണെന്നും അത് ഉപയോഗപ്പെടുത്തി ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അതാകണം ക്രിസ്ത്യൻ ഔട്ട് റീച്ചിന്റെ പ്രധാന പ്രവർത്തനമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ക്രിസ്ത്യൻ ഔട്ട് റീച്ച് സംസ്ഥാന കൺവീനറുമായ അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.ക്രിസ്ത്യൻ ഔട്ട് റീച്ച് സിറ്റി ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വരുന്ന തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിന്റെസംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഇടത് വലതുപക്ഷത്തിന്റെ കപട മതേതര മുഖം വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയൊരു ശതമാനം വരുന്ന ക്രിസ്ത്യൻ വോട്ടുകൾ മാറിയ സാഹചര്യത്തിൽ ബിജെപിക്ക് അനുകൂലമാണ്.
അത് വോട്ടാക്കി മാറ്റാൻ ക്രിസ്ത്യൻ ഔട്ട് റീച്ചിന്റെ പ്രവർത്തനം ശക്തമാക്കി മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ ബിജെപി വൈസ് പ്രസിഡണ്ടും ഔട്ട് റീച്ച് ജില്ലാ കൺവീനറുമായ എൻ. എൽ. ജെയിംസ് അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വക്കേറ്റ് പി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ എസ് ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ വി സാബു, ന്യൂനപക്ഷമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഫിലിപ്പ് ജോസഫ്, ന്യൂനപക്ഷമോർച്ച സിറ്റി ജില്ല ജനറൽ സെക്രട്ടറി അലക്സ് ചാക്കോ, കെ ജെ റോബിൻ എന്നിവർ സംസാരിച്ചു
Photo Courtesy - Google








