12:30pm 13 November 2026
NEWS
ഗ്രാൻഡ് മാള് മെഗാ പ്രൊമോഷന്റെ അഞ്ചാം ഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
08/12/2025  10:52 AM IST
nila
ഗ്രാൻഡ് മാള് മെഗാ പ്രൊമോഷന്റെ അഞ്ചാം ഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

 

ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "JACKPOT JOURNEY" മെഗാ പ്രൊമോഷൻ അഞ്ചാം ഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 

20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. 2025 ജൂലൈ 3 നു തുടങ്ങി ഡിസംബർ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ  150,000 റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിരുന്നു. 

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ബമ്പർ പ്രൈസിനായുള്ള അടുത്ത ലക്കി ഡ്രോ ഡിസംബർ 25 നു നടക്കും. 10 ഭാഗ്യശാലികൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് കാറാണ് ബമ്പർ പ്രൈസ്. ഖത്തറിലെ ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ  ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.  

ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായും മികച്ച നിരക്കിൽ ഉത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ഔട്ലെറ്റുകളിലും ഹെൽത്ത് ആൻഡ് ബ്യൂട്ടി കാമ്പയിനും നടക്കുന്നുണ്ട്. ഈ അവസരങ്ങൾ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന്  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img