09:36am 13 November 2026
NEWS
കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷ റാങ്ക് ജേതാക്കൾക്കുള്ള സമ്മാന വിതരണവും വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാര സമർപ്പണവും
01/08/2025  05:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷ റാങ്ക് ജേതാക്കൾക്കുള്ള സമ്മാന വിതരണവും വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാര സമർപ്പണവും
HIGHLIGHTS

കേന്ദ്ര വിദ്യാഭ്യാസ  വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന  കേരള ഹിന്ദി പ്രചാര സഭ ഏർപ്പെടുത്തിയ വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാരം നേടിയ റിദമോൾ  കെ എൻ. കാലടി സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ  സംഗീത വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.

കൊച്ചി :കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷ റാങ്ക് ജേതാക്കൾക്കുള്ള സമ്മാന വിതരണവും വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാര സമർപ്പണവും ഇന്ന്( ശനി) എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഹിന്ദി പ്രചാര സഭയുടെ സിബിഎസ്ഇ സ്കൂളുകളിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷ സമ്മാനദാന സമ്മേളനവും രാജ്യത്ത് ആദ്യമായി വിവിധ പരിമിതികളെ അതിജീവിച്ച് കാലടി സംസ്കൃത സർവകലാശാലയുടെ മുഖ്യ കേന്ദ്രത്തിൽനിന്ന് സംഗീതത്തിൽ ബിരുദം നേടിയ കെ എൻ റിദ മോൾക്ക്  വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാര സമർപ്പണവും ഇന്ന് (ശനി) എറണാകുളം എളമക്കര  ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും. കീർത്തി പത്രവും ശില്പവും ക്യാഷ്(11111) അവാർഡും  ഉൾക്കൊള്ളുന്നതാണ് വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാരം.
കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറിയും ഭാരതസർക്കാരിൻറെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ഉപദേശക സമിതി അംഗവുമായ അഡ്വക്കേറ്റ് ബി മധു അധ്യക്ഷത വഹിക്കും.ചലചിത്ര നടി ഊർമ്മിള ഉണ്ണി, ഭവൻസ് വിദ്യാമന്ദിർ ഡയറക്ടർ ഇ. രാമൻകുട്ടി, എളമക്കര ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പൽ മിനി .കെ, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി എം ഷജിൽ കുമാർ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ തണൽ പരിവാർ കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം ജനറൽ സെക്രട്ടറി കെ എം നാസർ, കേരള ഹിന്ദി പ്രചാര സഭ മെമ്പർ ആർ അനിൽകുമാർ എന്നിവർ പ്രസംഗിക്കും.ഇടുക്കി ,കോട്ടയം, എറണാകുളം തുടങ്ങി വിവിധ ജില്ലകളിലെ സു ഗമ ഹിന്ദി പരീക്ഷകളിൽ ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കളും സ്കൂൾ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img