08:32pm 25 June 2026
NEWS
പാർട്ടി വിപ്പ് നൽകിയിട്ടും പ്രിയങ്ക ​ഗാന്ധി വഖഫ് നിയമഭേ​​ദ​ഗതി ബില്ലിനെതിരെ വോട്ട് ചെയ്യാൻ പാർലമെന്റിൽ എത്തിയില്ല
03/04/2025  11:34 AM IST
nila
പാർട്ടി വിപ്പ് നൽകിയിട്ടും പ്രിയങ്ക ​ഗാന്ധി വഖഫ് നിയമഭേ​​ദ​ഗതി ബില്ലിനെതിരെ വോട്ട് ചെയ്യാൻ പാർലമെന്റിൽ എത്തിയില്ല

വഖഫ് നിയമഭേ​​ദ​ഗതി ബില്ല് ലോക്സഭയിൽ ചർച്ച ചെയ്യുമ്പോൾ കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ​ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു. വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്ത ഒരു ഘട്ടത്തിലും പ്രിയങ്ക സഭയിലെത്തിയില്ല. ബില്ലിന്മേലുള്ള വോട്ടെടുപ്പിനും കോൺ​​ഗ്രസ് നേതാവ് എത്തിയിരുന്നില്ല. 

വഖഫ് നിയമഭേദ​ഗതി ബിൽ സഭയിൽ അവതരിപ്പിക്കുമ്പോൾ സഭയിലുണ്ടാകണമെന്ന് എല്ലാ എംപിമാർക്കും കോൺ​ഗ്രസ് വിപ്പ് നൽകിയിരുന്നു. എന്നാൽ, പ്രിയങ്ക ​ഗാന്ധി ചർച്ചയുടെ ഒരു ഘട്ടത്തിലും സഭയിലെത്തിയില്ല. വിപ്പ് നൽകിയിട്ടും പ്രിയങ്കയുടെ അസാന്നിധ്യത്തിൻ്റെ കാരണം പ്രിയങ്കയും പാർട്ടിയും വ്യക്തമാക്കിയില്ല. 

അതേ സമയം വഖഫ് നിയമ ഭേദഗതി ബില്ലിലെ  കോൺഗ്രസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ബില്ല് അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് സോണിയ ആരോപിക്കുന്നത്. ഭരണഘടന ലംഘനമാണ് നടന്നത്. ബിജെപിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img