10:04am 30 April 2026
NEWS
ദീപിക പദുക്കോനെക്ക് പകരം പ്രിയങ്ക ചോപ്ര?
04/12/2025  03:16 PM IST
Cinema desk
ദീപിക പദുക്കോനെക്ക് പകരം പ്രിയങ്ക ചോപ്ര

 

തെലുങ്കിലെ പ്രശസ്ത സംവിധായകനായ  നാഗ് അശ്വിൻ സംവിധാനം ചെയ്തു പ്രഭാസ്, കമൽഹാസൻ, അമിതാബ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിവർ അഭിനയിച്ച ചിത്രമാണ് 'കൽക്കി 2898 എഡി'.  
2024-ൽ റിലീസായ ഈ പാൻ ഇന്ത്യൻ സിനിമയിൽ  കമൽഹാസൻ വില്ലനായാണ് അഭിനയിച്ചത്. 
ഈ ചിത്രം 1100 കോടിയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിലെ സുമതി എന്ന പ്രധാന കഥാപാത്രത്തെ പ്രശസ്ത ബോളിവുഡ് താരമായ ദീപിക പദുക്കോനെയാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങിവരികയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ദീപിക പദുകോണേ ആ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ  കുറച്ച് മാസങ്ങൾക്ക് മുമ്പ്, ദീപിക പദുകോൺ ഈ ചിത്രത്തിൽ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആ വേഷം ചെയ്യാൻ   ബോളിവുഡിലെ മറ്റൊരു പ്രശസ്ത താരമായ പ്രിയങ്ക ചോപ്രയെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് എന്നും. അത് സംബന്ധമായുള്ള  ചർച്ചകൾ പുരോഗമിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രിയങ്ക ചോപ്ര ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കും എന്നുതന്നെയാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ! രാജമൗലി സംവിധാനം ചെയ്തു വരുന്ന 'വാരണാസി'യിലും പ്രിയങ്ക ചോപ്രയാണ് അഭിനയിക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img