08:10am 29 April 2026
NEWS
കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർ​ഗെ
02/07/2025  09:24 AM IST
nila
കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർ​ഗെ

ആർഎസ്എസിന്റെ കളിപ്പാവയാണ് ബിജെപിയെന്ന് കർണാടക മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ. കേന്ദ്രത്തിൽ കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളെ മാനിച്ചു കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയല്ല ആർഎസ്എസ് എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വിദ്വേഷം പരത്തുന്ന സംഘടനയെന്നാണ് പ്രിയങ്ക് ഖാർ​ഗെ ആർഎസ്എസിനെ വിശേഷിപ്പിച്ചത്. 

സർദാർ പട്ടേൽ ആർഎസ്എസിനെ നിരോധിച്ചിട്ടുണ്ട് എന്ന് പ്രിയങ്ക് ഖാർ​ഗെ ഓർമ്മിപ്പിച്ചു. അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീഴുകയും രാജ്യത്തെ നിയമം അനുസരിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയും നിരോധിച്ചില്ലേ. അപ്പോഴും അവർ അത് തന്നെ ചെയ്തു. അവർ നിയമത്തെ അനുസരിക്കുന്നവരാണെന്ന് നടിക്കുക മാത്രമാണ് ചെയ്യുക. 250 കോടി രൂപയുടെ ഫണ്ടിന്റെ സ്രോതസ് എന്താണ്?. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് പ്രിയങ്ക ഖർഗെ പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img