09:36am 07 September 2026
NEWS
പ്രിയദർശിനി സൗജന്യയാത്രയുടെ ചെങ്ങന്നൂരിലെ ആദ്യബസിന് സ്വീകരണം
15/06/2026  08:52 PM IST
NILA
 പ്രിയദർശിനി സൗജന്യയാത്രയുടെ ചെങ്ങന്നൂരിലെ ആദ്യബസിന് സ്വീകരണം

ചെങ്ങന്നൂർ: യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി  പ്രിയദർശിനി സൗജന്യയാത്രയുടെ 
ചെങ്ങന്നൂരിലെ ആദ്യബസിന്  യുഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ  കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം, കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ, അഡ്വ.എബി കുര്യാക്കോസ്, ഡി.വിജയകുമാർ, സുനിൽ പി ഉമ്മൻ, ഇ വൈ എം ഹനീഫ മൗലവി, ഡോ.ഷിബു ഉമ്മൻ, ജിജി പുന്തല, പി.വി ജോൺ, ജോർജ് തോമസ്, കെ.ആർ സജീവൻ, ഗണേഷ് പുലിയൂർ, സാബു ഇലവുംമുട്ടിൽ,വി.എസ് ബിജു, ജോൺസ് മാത്യു, ബിജു ഗ്രാമം, കെ ദേവദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.