12:02am 25 September 2026
NEWS
പ്രിയദർശിനി സൗജന്യ യാത്ര നൂറാം ദിവസം ആഘോഷിച്ചു
24/09/2026  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രിയദർശിനി സൗജന്യ യാത്ര നൂറാം ദിവസം ആഘോഷിച്ചു

മഞ്ഞപ്ര : യുഡിഎഫ് സർക്കാരിൻ്റെ സൗജന്യ സ്ത്രീ യാത്ര പദ്ധതിയായ പ്രിയദർശിനി കെ എസ് ആർ ടി സി സൗജന്യ യാത്ര പദ്ധതിക്ക് വൻ സ്വീകാര്യത ആണ് ജനങ്ങൾക്കിടയിൽ ലഭിച്ചതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വിസെബാസ്‌റ്റ്യൻ പറഞ്ഞു.
ആലുവ ഡിപ്പോയിൽ നിന്ന് അങ്കമാലി തുറവൂർ വഴി മലയോര തോട്ടം മേഖലയായ പ്ലാൻ്റേഷനിലേക്ക് സർവ്വീസ്നടത്തുന്ന കെ എസ് ആർ ടി സി ബസിന് നൂറാം ദിനത്തിൽ മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ വൻ സ്വീകരണംനൽകി.

കെ എസ് ആർ ടി സിക്ക് വരുമാന വർദ്ധനവ് ഉണ്ടാവുകയും യാത്രക്കാരായ സ്ത്രീകൾക്ക് ചെറിയ സമ്പാദ്യം ഉറപ്പ് വരുത്താനും പദ്ധതി സഹായകമായെന്ന് മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് പറഞ്ഞു.പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ നൂറാം ദിവസത്തിൻ്റെ ഉൽസവ ആഘോഷമാണ് ഇന്ദിരഗാന്ധികൾചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ചന്ദ്രപ്പുര
കവലയിൽനടത്തിയത്.ബസിലെ യാത്രക്കാർക്ക് മധുര പലഹാര വിതരണവും ഇക്കാര്യത്തിൽ യാത്രക്കാരുടെ അഭിപ്രായങ്ങൾ ഉൾപ്പെടെ പഞ്ചായത്ത് പ്രസിഡൻറ് ചോദിച്ചറിഞ്ഞു.സന്തോഷ സൂചകമായി നൂറാം ദിനത്തിൽ നൂറ് ലഡു വാങ്ങി ബസ് യാത്രക്കാർക്ക് നൽകി.ബസ് ചന്ദ്ര പ്പുര ജംഗ്ഷനിൽ എത്തിയപ്പോൾ പ്രവർത്തകർ കൊടികൾ വീശിയും പൂക്കൾ വിതറിയും മുദ്രാവാക്യം വിളിച്ചുമാണ് ബസിനെ നൂറാം നാളിൽ വരവേറ്റത്.കൾചറൽ ഫോറം രക്ഷാധികാരി കെ സോമശേഖരൻ പിള്ള, കോൺഗ്രസ് നേതാക്കളായ ഡേവീസ് മണവാളൻ , ഷൈബി പാപ്പച്ചൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോമ്പിൻസ്, സജി കല്ലറയ്ക്കൽ,പൗലോസ് കീഴ്ത്തറ , അലക്സ് ആൻറു, സോമൻ വാഴ് വേലിൽ എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img