07:15pm 12 November 2026
NEWS
സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം: 'ഖത്തർ ലോക്കലൈസേഷൻ അവാർഡി'ന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 9 ന്
10/04/2026  11:26 AM IST
nila
സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം: ഖത്തർ ലോക്കലൈസേഷൻ അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 9 ന്

 


ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശി പ്രതിഭകളെ ആകർഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനും മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ 'ഖത്തർ പ്രൈവറ്റ് സെക്ടർ ലോക്കലൈസേഷൻ അവാർഡി'ന് (Qatar Private Sector Localization Award) അപേക്ഷകൾ ക്ഷണിച്ചു. മെയ് 9 വരെയാണ് അപേക്ഷിക്കാനുള്ള സമയം എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
​തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ദേശീയ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നതിനുമായി 2025-ലെ 27-ാം നമ്പർ അമീരി ഉത്തരവ് പ്രകാരമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.അപേക്ഷാ നടപടികൾ സുതാര്യമാക്കുന്നതിനായി മന്ത്രാലയം സജ്ജമാക്കിയ 'ഹിമ്മ' (Himma) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഇതിലൂടെ അവസരം ലഭിക്കും.
മികച്ച റിക്രൂട്ട്‌മെന്റ്, ബിരുദധാരികൾക്കും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള മികച്ച പ്രോഗ്രാമുകൾ, ഖത്തറി വനിതകളുടെ ശാക്തീകരണം, ഫ്ലെക്സിബിൾ വർക്ക് രീതികൾ, നേതൃപാഠവം വളർത്തൽ തുടങ്ങിയ ഏഴ് മേഖലകളിലായി വിജയികളെ തിരഞ്ഞെടുക്കും.ഒൻപത് വ്യത്യസ്ത മേഖലകളിലായി മികച്ച പ്രവർത്തനം നടത്തുന്ന 27 സ്ഥാപനങ്ങൾക്ക് പുരസ്കാരം നൽകും.മികച്ച സ്കോളർഷിപ്പ് നേട്ടം, മുൻനിര ഖത്തറി വനിത, അംബാസഡർ ഓഫ് ആംബിഷൻ, ഇന്നവേഷൻ അവാർഡ് എന്നിങ്ങനെ നാല് പേർക്ക് പുരസ്കാരം ലഭിക്കും.ഒൻപത് മേഖലകളിലായി മികച്ച പ്രകടനം നടത്തുന്ന 27 പേരെ തിരഞ്ഞെടുക്കും. ഫ്യൂച്ചർ ടാലന്റ്, ഔട്ട്സ്റ്റാൻഡിങ് കോംപിറ്റൻസ്, ലീഡർഷിപ്പ് എക്സലൻസ് എന്നീ മൂന്ന് തലങ്ങളിലായാണ് ഈ അവാർഡ് നൽകുന്നത്.
​ദേശീയ തൊഴിൽ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാനും ഖത്തറി പ്രതിഭകളുടെ വിജയഗാഥകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുമുള്ള മികച്ച വേദിയായിരിക്കും ഈ അവാർഡ് എന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img