
കൊച്ചി : ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ നഴ്‌സുമാർ നടത്തിവരുന്ന സമരം ഉടൻ ഒത്തുതീർക്കണമെന്ന് വർക്കേഴ്സ് കോ - ഓർഡിനേഷൻ കൗൺസിൽ (ഡബ്യുസിസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം എഐബിഇഎ ഹാളിൽ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. ഡബ്ലുസിസി ജോയിൻറ് സെക്രട്ടറി കെ സി മണി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം എം ജോർജ്ജ് ,ജില്ലാ സെക്രട്ടറി എ വി ഉണ്ണികൃഷ്ണൻ
വിവിധ സംഘടനാ ഭാരവാഹികളായ സി എ അനീഷ് , ഹുസൈൻ പതുവന, അനിൽകുമാർ വി , സന്ദീപ് നാരായണൻ, അംബുജം പി എം, ഷൈജു മൈക്കിൾ, ഷാജി ഇടപ്പള്ളി, ഇ പി പ്രവിത, സി എ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം എ അനൂപ് (പ്രസിഡന്റ്), കെ സി മണി (വർക്കിംഗ് പ്രസിഡന്റ് ), എ വി ഉണ്ണികൃഷ്ണൻ (സെക്രട്ടറി), വി അനിൽകുമാർ (ട്രഷറർ) , ഹുസ്സൈൻ പതുവന , സന്ദീപ് നാരായണൻ, സി എ അനീഷ്, സന്തോഷ് കണ്ണൻ, സി എ കുമാരി , അംബുജം പി എം (വൈസ് പ്രസിഡന്റുമാർ), ഷൈജു മൈക്കിൾ, വി കെ ഡാർബി, ദിലീപ് കുമാർ എം പി , ഗോകുൽ യു കെ പിള്ള, ഷാജി ഇടപ്പള്ളി, രാജേഷ് എം എസ് , ഇ പി പ്രവിത (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തെരെഞ്ഞെടുത്തു.








