01:47am 06 June 2026
NEWS
ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടി വരും : ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ
05/06/2026  02:26 PM IST
ചെറുകര സണ്ണിലൂക്കോസ്
 ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടി വരും :  ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  

സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങൾക്കുമായുള്ള അദാലത്തുകൾ ഈ മാസം 9-ന് കോഴിക്കോട് ജില്ലയിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘കായകൽപ്പ' എന്നാണ് ഈ അദാലത്തുകൾക്ക് പേരിട്ടിരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി,
ജരാനരകൾ ബാധിച്ച ഭരണസംവിധാനത്തെ പൂർണ്ണ യൗവനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. ആരോഗ്യവകുപ്പിൽ മാത്രമല്ല, സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും ഇത്തരമൊരു ‘കായകൽപ്പം’ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img