12:18am 19 November 2026
NEWS
തുഫാൻ കെയറിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികൾ
18/11/2026  08:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തുഫാൻ കെയറിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികൾ
HIGHLIGHTS

ലഹരിക്കടിമപ്പെട്ടവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരേ ണ്ടത് എല്ലാവരുടെയും കടമയെന്ന് ആഭ്യന്തര വകുപ്പുമന്ത്രി.

ലഹരിക്കടിമപ്പെട്ടവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് സൂഹത്തിലെ ഓരോരുത്തരുടേയും കടമയാണെന്ന് ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല.
സമയോജിതവും കൃത്യവുമായ ചികിത്സ, കൗൺസലിംഗ്, പുനഃരധിവാസം എന്നിവയിലൂടെ ഇത്തരക്കാർക്ക് പുതുജീവൻ നൽകാൻ  ആശുപത്രികൾക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. "തൂഫാൻ കെയർ" പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ ആശുപത്രികളുടെ  പ്രതിധിനികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഏറ്റവും കാതലായ ഭാഗമാണ് "തൂഫാൻ കെയർ". മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്തി അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനും  പുന:രധിവാസ നടപടികൾ ആവശ്യമെങ്കിൽ അത് നൽകാനുമാണ് തൂഫാൻ കെയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ പൊതു-സ്വകാര്യ  ആശുപത്രികളും ഒന്നായി പ്രവർ ത്തിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാതല തൂഫാൻ കെയർ കമ്മിറ്റികൾ പ്രവർത്തിച്ചു തുടങ്ങിയതായി മന്ത്രി അറിയിച്ചു. ഇവയുടെ നേതൃത്ത്വത്തിൽ തൂഫാൻ കെയർ ക്യാമ്പുകൾ സംഘടിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.തൂഫാൻ കെയറുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഒരു ജില്ലാതല  ചികിത്സാ ശൃംഖലയ്ക്ക് രൂപം നൽകാനും ഇതിനെ തൂഫാൻ കെയർ കമ്മിറ്റിയുമായി ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെ നിയമിക്കാനും യോഗത്തിൽ ധാരണയായതായി. ഓരോ മാസവും നൽകാൻ കഴിയുന്ന ഒപി ,ഐപി  ഔട്ട്പേഷ്യന്റ് കൺസൾട്ടേഷൻ വിവരങ്ങൾ, കൗൺസിലിംഗ് സെഷനുകൾ  തുടങ്ങിയവയുടെ എണ്ണം ആശുപത്രികൾ തയ്യാറാക്കും. പോലീസും തൂഫാൻ കെയർ കമ്മിറ്റികളും റഫർ ചെയ്യുന്നവർക്കായി ഏകീകൃത റഫറൽ നടപടിക്രമങ്ങൾ തയ്യാറാക്കും. ആശുപത്രികൾ ന്യായമായ നിരക്കിൽ ചികിത്സാ പാക്കേജുകൾ നിർദ്ദേശിക്കും. സാധ്യമാകുന്ന ഇളവുകളും ചികിത്സാ ഓപ്ഷനുകളും അനുവദിക്കുന്ന കാര്യങ്ങളിലും ധാരണ ഉണ്ടാക്കും. തൂഫാൻ കെയർ വഴി റഫർ ചെയ്യപ്പെടുന്ന അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്ക്, സമയബന്ധിതമായ ചികിത്സയും ഉറപ്പാക്കും. രോഗിയുടെ സ്വകാര്യത, മാന്യത, അറിവോടെയുള്ള സമ്മതം എന്നിവ ഉറപ്പാക്കിക്കൊണ്ടായിരിക്കും ചികിത്സ നൽകുക. ജില്ലാ പോലീസ് മേധാവികൾ ആശുപത്രികളുമായും ജില്ലാ തൂഫാൻ കെയർ കമ്മിറ്റികളുമായും ചേർന്ന് ഏകോപന പ്രവർത്തനങ്ങൾ നടത്തും. തുടക്കത്തിൽ താൽപ്പര്യമുള്ള ആശുപത്രികളുമായി പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ച്, ലഭിക്കുന്ന അനുഭവങ്ങളുടെയും ഫലങ്ങളുടെയും അടിസ്ഥാനത്തിൽ ക്രമേണ തൂഫാൻ കെയർ പദ്ധതി വിപുലീകരിക്കാനും യോഗം തീരുമാനമാനമായി.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾക്ക്  പൂർണ്ണ പിന്തുണയാണ് യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നാല്പതോളം ആശുപത്രികളുടെ പരതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.രണ്ടുമാസത്തിലൊരിക്കൽ അവലോകന യോഗം ചേർന്ന് പരവർത്തനങ്ങൾ വിലയിരുത്താനും യോഗത്തിൽ ധാരണയായി.

തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ,ഉത്തര മേഖല ഐ.ജിയും തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ,ഐ.എം.എ. സംസ്ഥാന പ്രസിഡൻറ് ഡോ.പി.ഗോപികുമാർ, തിരുവനന്തപുരം ഡിസി പിയും
അസിസ്റ്റൻറ് നോഡൽ ഓഫീസറുമായ ഷഹൻഷാ കെ.എസ്.ഡോ. പ്രശാന്ത്, വിവിധ ആശുപത്രികളിലെ ഡോക്ടർമാർ,മറ്റ് മാനേജ്മെൻ്റ് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തടങ്ങിയവർയോഗത്തിൽ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img