NEWS
കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനം സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകൾ വിമർശനവുമായി രംഗത്ത് .
18/05/2026 06:32 PM IST
സണ്ണി ലുക്കോസ്

വിഷയത്തിൽ സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നാണ് അവരുടെ പ്രധാന ആരോപണം.തീരുമാനത്തോട് ആശങ്ക അറിയിക്കുമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നയപരമായ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ സ്വകാര്യ ബസ് മേഖലയെ കൂടി ഉൾപ്പെടുത്തി അഭിപ്രായം തേടേണ്ടതായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും പോകുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി. നിലവിൽ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മേഖലക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്നാണ് അവരുടെ നിലപാട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










