03:55pm 25 June 2026
NEWS
തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥക്ക് തടവുശിക്ഷ
17/01/2026  04:50 PM IST
nila
തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥക്ക് തടവുശിക്ഷ

സഫോക്ക്: തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥക്ക് 32 ആഴ്ച്ച തടവുശിക്ഷ വിധിച്ച് കോടതി. ഇം​ഗ്ലണ്ടിലെ സഫോക്കിലാണ് സംഭവം. സഫോക്കിലെ എച്ച്എംപി ഹൈപോയിന്റ് ജയിൽ ഉദ്യോ​ഗസ്ഥയായ റെബേക്ക പിങ്കാർഡിനെയാണ് കോടതി ശിക്ഷിച്ചത്. ജയിലിൽ തടവിൽ കഴിയുന്ന ലഹരി ഇടപാടുകാരൻ എറിയോൺ നക്ഡിയുമായാണ് നാൽപ്പത്താറുകാരിയായ യുവതി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടത്. റെബേക്ക പിങ്കാർഡിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് യുവതിക്ക് വിനയായത്. 

കേംബ്രിജ്ഷയറിലെ സിക്സ് മൈൽ ബോട്ടം സ്വദേശിനിയാണ് റെബേക്ക. 2024 ജൂലൈ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മേൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് റെബേക്ക പിങ്കാർഡിന്റെ ബോഡി ക്യാമറ പരിശോധിക്കുകയായിരുന്നു. രണ്ട് വിഡിയോ ക്ലിപ്പുകളിൽ തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ മേലുദ്യോ​ഗസ്ഥർ കണ്ടെത്തി. ഇവ തെളിവായി കോടതിയിൽ സമർപ്പിച്ചു.

പങ്കാളിയുമായുള്ള 19 വർഷം നീണ്ട ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ സംഭവിച്ചുപോയ തെറ്റെന്ന് റെബേക്ക കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥ നിരവധി തവണ തടവുകാരനുമായി ബന്ധം പുലർത്തിയതായും, മാസങ്ങളോളം നീണ്ടുനിന്ന ബന്ധമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥയുടെ പ്രവൃത്തി ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കുന്നതാണെന്നും കോടതി വിലയിരുത്തി. കോടതി വിധി കേട്ടതോടെ റെബേക്ക പിങ്കാർഡ് പൊട്ടിക്കരഞ്ഞു. കണ്ണീരോടെയാണ് റെബേക്കയെ ജയിലിലേക്ക് പോയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img