
നഗര വികസനത്തിനും ക്ഷേമപദ്ധതികൾക്കും മുൻഗണന
കൊച്ചി: കൊച്ചി നഗരത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ വികസനവും, സാമ്പത്തിക മുന്നേറ്റവും ലക്ഷ്യമിട്ടു 1388,13,83,902 രൂപ വരവും 1255,16,89,000 രൂപ ചെലവും 132,96,94,902 രൂപ നീക്കിബാക്കിയുമുള്ള ബജറ്റ് അവതരിപ്പിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചാണ് ഡെപ്യുട്ടി മേയർ ദീപക് ജോയ് തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്.
നഗര വളർച്ചയ്ക്ക് വേഗം കൂട്ടുന്നതിനും, സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും, സാംസ്ക്കാരിക രംഗത്ത് സജീവമാക്കുന്നതിനും, അടിസ്ഥാന സൌകര്യവികസനത്തിനും ഉതകുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചതെന്ന് മേയർ അഡ്വ. വി കെ മിനിമോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുളള ഒരു പ്രത്യേക പദ്ധതി ബജറ്റ് മോണിറ്ററിംഗ് സംവിധാനം ഈ ബജറ്റിന്റെ ഭാഗമാണ്. മാലിന്യ ഉത്പാദനവും, ശേഖരണവും, നീക്കവും, സംസ്ക്കരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ നിരവധി പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊതുകു നിവാരണത്തിനായി വെക്ടർ കൺട്രോൾ പ്രോഗ്രാം സീസണൽ സ്പ്രെയിങ്ങ്, എക്സ്പേർട്ട് സപ്പോർട്ട്, സ്വകാര്യ മേഖലയുടെ പിന്തുണ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സമഗ്ര പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കനാലുകളുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഗതാഗത രംഗത്ത് സമൂലമായ പരിഷ്കാരങ്ങൾക്കാണ് ലക്ഷ്യം വയ്ക്കുന്നത് അതിനുളള നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെയും, കുട്ടികളെയും ലക്ഷ്യം വെച്ചിട്ടുളള നിരവധി തുടർച്ചയായി നാം പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസാസ്റ്റർ മാനേജ്മെൻ്റിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു പ്രാദേശിക സർക്കാർ നടത്തേണ്ട എല്ലാ പദ്ധതികളും ഉൾപ്പെടുത്തികൊണ്ടുളള ബജറ്റാണ് അവതരിപ്പിച്ചിട്ടുളളതെങ്ങ് മേയർ ചൂണ്ടിക്കാട്ടി. കനാലുകളുടെ വീണ്ടെടുപ്പ്, മലിനജല സംസ്ക്കരണത്തിനുളള ശാസ്ത്രീയ പദ്ധതികൾ, ഗതാഗത രംഗത്തിന്റെ ആധുനിക വൽക്കരണം സാമൂഹികക്ഷേമ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള ധനസമാഹരണം എന്നിവയാണ് പ്രധാന ഘടകങ്ങൾ. സംസ്ഥാന സർക്കാരുകളും, പ്ലാനിംഗ് കമ്മീഷനുകളും പ്രോത്സാഹിപ്പിക്കുന്ന പി.പി.പി മാതൃകയിലുള്ള പദ്ധതികൾക്ക് ഊന്നൽ, മുനിസിപ്പൽ ബോണ്ട്, ഗ്രീൻ ബോണ്ട്- ധനസമാഹരണത്തിനുള്ള പുതിയ മാർഗ്ഗങ്ങൾ. കേരളത്തിലെ നഗരസഭകൾ മുനിസിപ്പൽ ബോണ്ട് ഇറക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. ചെന്നൈ, ചാണ്ഡിഗഡ്, ഗാന്ധിനഗർ, നവി മുബൈ, തയ്യാറാക്കിയ മാതൃകയിൽ കേരളത്തിൽ ആദ്യമായി ഒരു നഗരത്തിന് നഗരനയവും, നഗരവികസനവും, വൈറ്റില, ഫോർട്ട്കൊച്ചി, പള്ളുരുത്തി പ്രദേശങ്ങൾക്ക് ലോക്കൽ ഏരിയ പനമ്പിളളിനഗർ, വൈറ്റില, ഫോർട്ട്ക്കൊച്ചി, പളളുരുത്തി ബജറ്റ് പുരോഗതി പ്ലാൻ, എന്നീ പ്രദേശങ്ങൾക്ക് വികസനപ്ലാൻ. സൈറ്റിന്റെ അപ്ഡേഷൻ, വായുമലിനീകരണത്തെ കുറിച്ചുളള വിലയിരുത്തുന്നതിനുള്ള മോണിറ്ററിംഗ് പ്ലാൻ, നഗരസഭ വെബ് സൈറ്റിൻ്റെ അപ്ഡേഷൻ, വായുമലിനീകരണത്തെ കുറിച്ചുള്ള പഠനം കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കുന്നതിനുളള നിരീക്ഷണ സംവിധാനങ്ങൾ, വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കുലർ ഇക്കോണമി ഹബ്, നഗര സൗന്ദര്യവൽക്കരണത്തിനും, ഗ്രീനിങ്ങിനുമായി സിറ്റി ബ്ലൂം പദ്ധതി, കണ്ടൽക്കാടുകളുടെ യൂണിവേഴ്സിറ്റികളുമായുള്ള പഠനവികസന പുനരുജ്ജീവനം, പ്രവർത്തനങ്ങൾ, ഡിസാസ്ററർ മാനേജെൻറ് പ്ലാൻ, ശാസ്ത്രീയമായ വെള്ളപ്പൊക്ക പരിഹാര പദ്ധതികൾ, സീറോവേസ്റ്റ് നഗരം, മാലിന്യ സംസ്ക്കരണത്തിന് പുതിയ പ്ലാൻ്ററുകൾ, ശാസ്ത്രീയമായ മലിനജല സംസ്ക്കരണം, പൊതുഗതാഗതത്തിന്റെ ആധുനികവൽക്കരണം, പാർക്കിന് പുതിയ പൊതുജനാരോഗ്യ പദ്ധതികൾ, സംവിധാനത്തിന്റെ ആധുനികവൽക്കരണം, യുവാക്കൾക്കായി കൊച്ചി ജോബ്റെഡി മിഷൻ, വയോജനക്ഷേമത്തിനുളള പദ്ധതികൾ, ദ്വീപുകളുടെ വികസനം, ഫോർട്ട്ക്കൊച്ചി ബീച്ചിന്റെ സംരക്ഷണം, സാംസ്ക്കാരിക രംഗത്ത് നിരവധി പദ്ധതികൾ, വിദ്യാഭ്യാസ മേഖലയ്ക്കും, കായിക മേഖലയ്ക്കും പ്രത്യേക ഊന്നൽ, അഞ്ച് പ്രധാന വിവിധോദ്യേശ കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കുന്ന പദ്ധതിയും ബജറ്റിന്റെ ഭാഗമാണ്. അടിസ്ഥാന വികസന പദ്ധതികൾ എന്നിവയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുളളതെന്നും മേയർ പറഞ്ഞു.
ഡെപ്യുട്ടി മേയർ ദീപക് ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ടി കെ അഷ്റഫ്, ആന്റണി പൈനുതറ, ശകൃത സുരേഷ്, സീന ഗോകുലം, പി എ മനാഫ്, ജിസ്മി ജെറാൾഡ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Photo Courtesy - Google








