അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവ് തിരിച്ചടിയാകുന്നു: തുഷാര്‍ വി ദോതെ

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് സെക്രട്ടറി എല്‍ദോ കെ ജോര്‍ജ്, ആള് ഇന്ത്യ ഫെഡറേഷന് ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് പ്രസിഡന്റ് തുഷാര്‍ വി ദോതെ, കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജേഷ് ജി, ട്രഷറര്‍ പി ജെ സാജു എന്നിവര്‍.
കൊച്ചി: കടലാസ്, മഷി, കെമിക്കല്‍സ് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ തുടര്‍ച്ചയായ വിലവര്‍ധനവ് അച്ചടി വ്യവസായത്തെ ഗുരുതര പ്രതിസന്ധിയിലാക്കുന്നതായി ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് തുഷാര്‍ വി ദോതെ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലവര്‍ധനവ് അച്ചടി സംരംഭകരുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുകയും വ്യവസായത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടി മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളും നൂതന സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ഭാരത് എക്സ്പോയുടെ ലക്ഷ്യങ്ങളും പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ അച്ചടി മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കുന്നതിനും ചെറുകിട അച്ചടി സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സര്ക്കാ മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സേവന മേഖലയായാണ് അച്ചടിയെ കണക്കാക്കുന്നത്. ഇത് ബാങ്കിങ്, വായ്പാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി എല്‍ദോ കെ ജോര്‍ജ്, ട്രഷറര്‍ സാജു എന്നിവരും സന്നിഹിതരായിരുന്നു.
Photo Courtesy - Google










