09:54am 17 September 2025
NEWS
സൈന്യത്തിൻ്റെ സംയുക്ത കമാന്റ്റർമാരുടെ കോൺഫറൻസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
15/09/2025  12:01 PM IST
ചെറുകര സണ്ണിലൂക്കോസ്
സൈന്യത്തിൻ്റെ സംയുക്ത കമാന്റ്റർമാരുടെ കോൺഫറൻസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

സൈന്യത്തിൻ്റെ സംയുക്ത കമാന്റ്റർമാരുടെ കോൺഫറൻസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 

കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ എന്നിവർ കൊൽക്കത്തയിൽ എത്തി. സംയുക്ത കമാൻ്റർമാരുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ കോൺഫറൻസ് ആണിത്. ഉച്ചക്ക് ശേഷം ബീഹാറിലേക്ക് തിരിക്കുന്ന മോദി പൂർണിയ ജില്ലയിൽ 36000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. പുതുതായി വികസിപ്പിച്ച വിമാനത്താവള ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുയോഗത്തിലും മോദി സംസാരിക്കും. വോട്ടർ പട്ടിക പരിഷ്കരണ വിവാദത്തിൽ അടക്കം മോദി പ്രതികരിക്കുമോ എന്നാണ് ആകാംഷ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img