03:17am 30 April 2026
NEWS
ഡൽഹിക്ക് ഇനി സുസ്ഥിര വികസന കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

08/02/2025  05:58 PM IST
nila
ഡൽഹിക്ക് ഇനി സുസ്ഥിര വികസന കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹിക്ക് ഇനി സുസ്ഥിര വികസന കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽ​​ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്ന് അദ്ദേ​ഹം ചൂണ്ടിക്കാട്ടി. ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡൽഹിക്ക് സല്യൂട്ട് നൽകുന്നെന്നും മോദി കുറിച്ചു. 

കേന്ദ്ര സർക്കാരിന്റെ സദ്ഭരണത്തിനുള്ള ഫലമാണിതെന്നും മോദി പറഞ്ഞു. വികസനം വിജയിച്ചു. ഡൽഹിക്ക് സുസ്ഥിര വികസന ഭരണത്തിൻറെ കാലം ഉറപ്പു നൽകുമെന്നും മോദി പറഞ്ഞു. 

ബിജെപിക്ക് ചരിത്ര വിജയം നൽകിയതിൽ ഡൽ​ഹിയിലെ എല്ലാ സഹോദരി സഹോദരന്മാർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ്. നിങ്ങൾ നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനും ഏറെ കടപ്പാടുണ്ട്. ഡൽ​ഹിയുടെ സുസ്ഥിര വികസനമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രവർത്തിക്കും. അതാണ് ഞങ്ങൾക്ക് നൽകാനുള്ള ഗ്യാരണ്ടി. വികസിത ഇന്ത്യയ്ക്കായുള്ള ലക്ഷ്യത്തിലേക്ക് ഡൽ​ഹി നിർണായക പങ്കു വഹിക്കുമെന്ന ഉറപ്പും നൽകുകയാണ്. രാവും പകലും തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രയത്നിച്ച ബിജെപി പ്രവർത്തകരെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുകയാണ്. ഡൽ​ഹിയ്ക്കായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്തോടെ ബിജെപി നിലകൊള്ളുമെന്നും മോദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img