03:45am 13 November 2026
NEWS
പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11ന് കേരളത്തിൽ
26/02/2026  03:35 PM IST
ചെറുകര സണ്ണിലൂക്കോസ്
പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11ന് കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11ന് കേരളത്തിൽ. അന്നു വൈകിട്ട് 5 നു കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിനു മുൻപിൽ അദ്ദേഹം എൻഡിഎ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക അദ്ദേഹം പുറത്തിറക്കും. വൈകിട്ട് 7നു മറൈൻ ഡ്രൈവിൽ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യം.
വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും പ്രധാനമന്ത്രി ഈ സന്ദർശനത്തിനിടെ നിർവഹിച്ചേക്കും. സംസ്‌ഥാനത്ത് അമൃത് ഭാരത് പദ്ധതിയടക്കം നവീകരിച്ച സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും ഇതിൽപെടും. റെയിൽവേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്. 

മാർച്ച് 6നു നടക്കുമെന്നു നേരത്തേ അറിയിച്ച സന്ദർശനമാണു 11ലേക്കു മാറ്റിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img