09:02am 11 November 2026
NEWS
സഭ നിയമങ്ങൾ അനുസരിക്കാത്ത വൈദീകരെ പുറത്താക്കണം
14/09/2025  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സഭ നിയമങ്ങൾ അനുസരിക്കാത്ത വൈദീകരെ പുറത്താക്കണം

കൊച്ചി : സഭ നിയമങ്ങൾ ധിക്കരിച്ചും, വെല്ലുവിളിച്ചും സഭ പ്രബോധനങ്ങൾ അനുസരിക്കാതെ മുന്നോട്ട് പോകുന്ന ഫാ. അഗസ്റ്റിൻ വട്ടോളി ഉൾപ്പെടെയുള്ളവരെ സീറോ മലബാർ സഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.ഇദ്ദേഹത്തെ വൈദീക വൃത്തിയിൽ നിന്ന് പുറത്താക്കാത്ത പക്ഷം സംരക്ഷണം നൽകാൻ സഭ നേതൃത്വം തയ്യാറായാൽ   വിശ്വാസികളെ അണിനിരത്തി ഇതിനെ ശക്തമായി നേരിടുമെന്ന് സി എൻ എ മുന്നറിയിപ്പ് നൽകി.
ബിഷപ്പ് ഹൗസിന് മുന്നിൽ ഈ വിമത വൈദികൻ മാസങ്ങൾക്ക് മുൻപ് നടത്തിയ വികലവും വികൃതവുമായ സഭവിരുദ്ധ പ്രസംഗം വിശ്വാസികളിൽ അന്ന് വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. അന്ന് അദ്ധേഹം നടത്തിയ പരമാർശം നിമിത്തം സിറോ മലബാർ സഭയിൽ നിന്നും പുറത്താക്കുവാൻ സഭ നേതൃത്വംകൈകൊള്ളേണ്ടതായിരുന്നു.ഷെഡ്യൂൾ സമയങ്ങളിൽ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കാതെ പോരുന്നവൈദികർക്കെതിരെ സഭ നേതൃത്വം കടുത്ത ശിക്ഷ നടപടിയിലേക്ക് പ്രവേശിക്കണം.ഇക്കാര്യങ്ങൾ മറ്റും വിശദമായിചർച്ച ചെയ്യുന്നതിനുമായി ഈ വരുന്ന സെപ്റ്റംബർ 16 ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് അങ്കമാലിയിൽ വിപുലമായ കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഉന്നതാധികാര സമിതി നേതൃയോഗം കൂടുമെന്ന് ചെയർമാൻ ഡോ. എം.പി. ജോർജ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img