
കൊച്ചി: കഴിഞ്ഞ ദിവസം രാജിവച്ച ഫാ.അഗസ്റ്റ്യൻ വട്ടോളി സഭാ നിയമങ്ങൾ അനുസരിക്കാതെയും മേലധികാരികളെ വെല്ലുവിളിച്ചും പൗരോഹിത്യത്തിന്റെ വഴികളിൽ നിന്നും വർഷങ്ങളായിമാറി സഞ്ചരിച്ചിക്കുന്ന വൈദികനാണ്. അദ്ദേഹത്തിനൊപ്പം സഭാ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാവാത്ത അതിരൂപതയിലെ വൈദീകർ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഫാ. വട്ടോളിയുടെ മാർഗം സ്വീകരിക്കാൻതന്റേടം കാണിക്കണമെന്ന് സംയുക്ത സഭാ സമിതി ആവശ്യപ്പെട്ടു.
മേലധികാരികളെ ധിക്കരിച്ച് ളോഹ ധരിക്കാതെയും പൗരോഹിത്യ ശുശ്രൂഷകൾ നേരാംവണ്ണം നിർവ്വഹിക്കാതെയും തന്നിഷ്ടപ്രകാരം നാടുനീളെ നടന്നിരുന്ന ഫാ. വട്ടോളിയെ വൈദീക പദവിയിൽ നിന്നും പുറത്താക്കണമെന്ന് ഒരു വിഭാഗം വൈദീകരും അൽമായ സംഘടനകളും ഏറെ നാളുകളായി ആവശ്യപ്പെട്ടു വരുന്ന കാര്യമാണ്. സഭാ നിയമങ്ങളെ ധിക്കരിച്ച് തീവ്ര നിലപാടുകളുമായി നിലകൊള്ളുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ 70 ൽപരം വൈദീകർ വട്ടോളിയെപോലെ ഭാവിയിൽ സ്വയം രാജിവച്ച് പുറത്തു പോകേണ്ടതായി വരുമെന്ന് ഉറപ്പാണ്. മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിക്കു സഭാ വിരുദ്ധരുമായുള്ള രഹസ്യ ബന്ധങ്ങളും ചില മെത്രാന്മാരുടെ ഉത്തരവാദിത്തമില്ലാത്ത നിലപാടുകളും മൂലമാണ് ഇത്തരക്കാർക്ക് ഇപ്പോഴും സഭയിൽ തുടരാനാ കുന്നതെന്നും ഫൊറോനാ പ്രതിനിധി യോഗം വിലയിരുത്തി. ചെയർമാൻ മത്തായി മുതിരേന്തി അധ്യക്ഷനായിരുന്നു. വിത്സൻ വടക്കുഞ്ചേരി, കുര്യാക്കോസ് പഴയമഠം, ജോസഫ് അമ്പലത്തിങ്കൽ, ജോസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








