12:43pm 14 November 2026
NEWS
ബസിലിക്കയിൽ കുർബാന ഇല്ലാതാക്കിയത് സഭയെ അനുസരിക്കാത്ത വൈദികരും അൽമായരും
22/08/2025  06:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബസിലിക്കയിൽ കുർബാന ഇല്ലാതാക്കിയത് സഭയെ അനുസരിക്കാത്ത വൈദികരും അൽമായരും
HIGHLIGHTS

സംയുക്ത സഭ സംരക്ഷണ സമിതി.

കൊച്ചി: എറണാകുളം സെൻറ്. മേരീസ് ബസിലിക്കയിൽ വർഷങ്ങളായി കുർബാന ഇല്ലാതാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം  സഭാ തീരുമാനങ്ങൾ അനുസരിക്കത്ത വൈദികർക്കും അൽമായർക്കു മാണെന്ന് സംയുക്ത സഭ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

 സഭയിലെ നിയമങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് 16 മണിക്കൂർ തുടർച്ചയായി ആഭിചാര കുർബാന നടത്തിയതും ദേവാലയത്തിന് അകത്തും പുറത്തും അക്രമ സംഭവങ്ങൾ ഉണ്ടാക്കിയതെല്ലാമാണ്  കുർബാന നിരോധിക്കാൻ കാരണം. സഭയുടെ ആസ്ഥാന ദേവാലയത്തിൽ ഇതുവരെ കെട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള അനിഷ്ട സംഭവങ്ങൾക്ക് ചുക്കാൻ പിടിച്ചവർ തന്നെ കുർബാന മുടങ്ങിയതിന്റെ ആയിരാം ദിനാചരണംനടത്തുന്നത് വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനും സിനഡിൽ സമ്മർദം ചെലുത്താനും മാത്രമാണ്. അതിരൂപതയുടെ ചുമതലയുള്ള വരും സിനഡും യഥാസമയങ്ങളിൽ കുറ്റക്കാരായ വൈദികർക്കും അൽമായർക്കുമെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത് മൂലമാണ് സഭാവിരുദ്ധർ അരമനയിലും ബസിലിക്കയിലും മറ്റു സഭാ സ്ഥാപനങ്ങളിലും ഇപ്പോഴും അഴിഞ്ഞാട്ടം തുടങ്ങുന്നത്. ഏകീകൃത കുർബാന ഉപാധികൾ ഇല്ലാതെ  നടപ്പാക്കാനും, വിമതന്മാർക്ക് കുടപിടിക്കുന്ന മാർ ജോസഫ് പാംപ്ലിനിയെയും കുറ്റക്കാരായ വൈദികരെയും പുറത്താക്കാനും ഈ സിനഡിലെങ്കിലും തീരുമാനം ഉണ്ടായില്ലെങ്കിൽ പൊതുസമൂഹം സഭാ പിതാക്കന്മാരെ പുച്ഛിച്ചു തള്ളുമെന്നും ഫൊറോന പ്രതിനിധി യോഗം വിലയിരുത്തി. ചെയർമാൻ മത്തായി മുതിരേന്തി അധ്യക്ഷനായിരുന്നു. വിത്സൻ വടക്കുഞ്ചേരി, ജിമ്മി പുത്തരിക്കൽ, ജോസ് മാളിയേക്കൽ, കുര്യാക്കോസ് പഴയ മഠം, ജോൺസൺ കോനിക്കര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img