07:52pm 12 November 2026
NEWS
കുറ്റകൃത്യങ്ങളിൽപ്പെടുന്ന വൈദികരെയും സംരക്ഷകരെയും പുറത്താക്കണം
12/04/2026  01:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുറ്റകൃത്യങ്ങളിൽപ്പെടുന്ന വൈദികരെയും  സംരക്ഷകരെയും പുറത്താക്കണം
HIGHLIGHTS

ലൈംഗിക - സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന വൈദികരെയും അവരുടെ സംരക്ഷകരെയും  പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് എറണാകുളം അമനക്കുമുമ്പിൽ പ്രതിഷേധ സമരം നടത്തുന്നു.

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ ലൈംഗിക - സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്ന വൈദികരെയും ഇത്തരക്കാരെ സംരക്ഷിക്കുന്ന അതിരൂപത ഭരണാധികാരികളെയും അവരുടെ പദവികളിൽ നിന്നും എത്രയും വേഗം പുറത്താക്കണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

അടുത്തകാലത്തായി പോക്സോ കേസുകൾ ഉൾപ്പെടെയുള്ള ലൈംഗിക കുറ്റങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കും പിടിക്കപ്പെടുന്ന വൈദികരുടെ എണ്ണം അടിക്കടി വർദ്ധിച്ചുവരികയാണെന്ന് എറണാകുളം അരമനയ്ക്ക് മുമ്പിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി പറഞ്ഞു. കുറ്റക്കാരെ രഹസ്യ  താവളങ്ങളിൽ ഒളിപ്പിച്ച് സുരക്ഷിതരാക്കുന്നതല്ലാതെ ഒരാൾക്കെതിരെ പോലും സഭാപരമായ നടപടികൾ സ്വീകരിക്കുന്നില്ല. തെറ്റായ കാര്യങ്ങൾ ചെയ്യുന്ന വൈദികരെ  സഭാപരമായ  സ്ഥാനങ്ങളിൽ നിയമിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈദികരുടെയും അൽമായരുടെയും സഭാവിരുദ്ധ കൂട്ടുകെട്ടും സംഘടനാ ബലവും ഇവരെ പിന്തുണയ്ക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലനിയും പ്രൊക്കുറേറ്റർ ഫാ. തോമസ് വൈക്കത്ത് പറമ്പനുമാണ് വഴിതെറ്റി സഞ്ചരിക്കുന്നവരെ  സംരക്ഷിക്കുന്നതും നടപടികൾക്ക് തടസ്സം നിൽക്കുന്നതെന്നും പരിപാടിയിൽ പ്രസംഗിച്ച അഡ്വ. ജോയ് ജോർജ്, വൈശാഖ് ഉദയംപേരൂർ എന്നിവർ ആരോപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img