08:15am 27 September 2026
NEWS
സുഹൃത്തായ യുവതിയുടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈം​ഗിക പീഡനത്തിനിരയാക്കി; കരുനാ​ഗപ്പള്ളി സ്വദേശിയായ പൂജാരി അറസ്റ്റിൽ
03/02/2026  06:50 PM IST
nila
സുഹൃത്തായ യുവതിയുടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈം​ഗിക പീഡനത്തിനിരയാക്കി; കരുനാ​ഗപ്പള്ളി സ്വദേശിയായ പൂജാരി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ക്ഷേത്രപൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തി (30) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ബെം​ഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തായ യുവതിയുടെ സ്കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.  

വിദേശത്തായിരുന്ന യുവതി മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏൽപ്പിച്ചത്. തുടർന്ന് കുട്ടികൾക്കൊപ്പം താമസിച്ചുവരുന്നതിനിടെ കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ കുട്ടികളെ ഉപദ്രവിച്ചിരുന്നു എന്നാണ് പരാതിയിലുള്ളത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുംചെയ്തിരുന്നു.

കുട്ടികളുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡൽഹിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും കേരളത്തിൽ മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവിൽ, പേരാമ്പ്ര എന്നിവിടങ്ങളിലും പ്രതി പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

വടകര പൊലീസ് എസ്എച്ച്ഒ കെ. മുരളീധരന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്.എം.കെ, എഎസ്‌ഐ മാരായ ഗണേഷൻ, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img